തകർത്തുവാരി എന്പുരാൻ; ആദ്യദിന കളക്ഷൻ ഇങ്ങനെ
Saturday, March 29, 2025 12:20 PM IST
കേരളത്തിലെ ആദ്യ ദിന കളക്ഷനിൽ റിക്കാർഡിട്ട് മോഹൻലാൽ ചിത്രം എമ്പുരാൻ. ആദ്യ ദിനത്തിൽ ചിത്രത്തിന് ആകെ ലഭിച്ചത് 67 കോടിയാണ്. ഒപ്പം രണ്ടുദിവസം കൊണ്ട് ചിത്രം 100 കോടി നേടി ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു.
കേരളത്തിലെ കളക്ഷനിൽ അടുത്ത കാലത്തൊന്നും ആർക്കും മറികടക്കാൻ സാധിക്കാത്ത നേട്ടമാണിത്. കേരളത്തിൽ നിന്നും മാത്രം ചിത്രത്തിന് ആദ്യദിനം 14.06 കോടി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ ‘ലിയോ’യുടെ 12 കോടി എന്ന നേട്ടമാണ് എമ്പുരാൻ പഴങ്കഥയാക്കിയത്.
100 കോടി ക്ലബ്ബിൽ രണ്ടാം ദിനം പൂർത്തിയാക്കും മുമ്പ് ചിത്രം കടന്നു. കർണാടകയിൽ നിന്ന് 3.8 കോടി, തമിഴ്നാട്ടിൽ നിന്ന് 2 കോടി, ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 1.5 കോടി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 2.5 കോടി എന്നിങ്ങനെയാണ് ചിത്രത്തിന് ആദ്യ ദിനം കളക്ഷൻ ലഭിച്ചത്.
അതേസമയം ചിത്രത്തിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് എമ്പുരാന്.