എന്പുരാൻ സെൻസറിംഗിൽ ആർഎസ്എസ് നോമിനികൾക്ക് വീഴ്ച സംഭവിച്ചെന്ന് രാജീവ് ചന്ദ്രശേഖർ
Saturday, March 29, 2025 9:37 AM IST
എമ്പുരാൻ സിനിമയുടെ സെൻസറിംഗുമായി ബന്ധപ്പെട്ട് ബിജെപിയിൽ വിവാദം പുകയുന്നു. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്ന് ബിജെപി ആരോപിച്ചു.
തപസ്യ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേർ സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ട്. ഇവർക്ക് വീഴ്ച പറ്റിയെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ ബിജെപി നോമിനികൾ സെൻസർ ബോർഡിൽ ഇല്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. എമ്പുരാനെതിരായ പ്രചാരണം ബിജെപി നടത്തേണ്ടതില്ലെന്ന് കോർ കമ്മിറ്റിയിൽ തീരുമാനമായി.
എമ്പുരാനുള്ള പിന്തുണ സൗഹൃദം മാത്രമാണെന്നും സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ അറിയിച്ചു. മോഹൻലാൽ നല്ല സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.