പടം കണ്ടിറങ്ങിയപ്പോൾ ആരാധകർ പൊതിഞ്ഞു! ഓടി ഓട്ടോയിൽ കയറി ചിയാൻ വിക്രം
Friday, March 28, 2025 2:11 PM IST
ചിയാൻ വിക്രം നായകനായെത്തിയ പുതിയ ചിത്രമാണ് വീര ധീര സൂരൻ. ചിത്രത്തിന്റെ ആദ്യ ഷോ കാണാനായി തിയറ്ററിലെത്തിയ വിക്രമിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ചില നിയമപ്രശ്നങ്ങൾ കാരണം വൈകുന്നേരം അഞ്ചിനായിരുന്നു സിനിമയുടെ പ്രദർശനം തുടങ്ങിയത്.
സിനിമ കാണാനായി നടൻ വിക്രം ചെന്നൈയിലെ സത്യം സിനിമാസിൽ എത്തിയിരുന്നു. ചിത്രം കണ്ട് പുറത്തിറങ്ങുമ്പോൾ പ്രേക്ഷകരുടെ തിരക്ക് കാരണം ഒരു ഓട്ടോയിൽ കയറി തിരിച്ചുപോകുന്ന വിക്രമിന്റെ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിംഗ് ആകുന്നത്.
കാമറയുമായി ആരാധകർ വിക്രമിന് പുറകെ ഓടുന്നതും വീഡിയോയിൽ കാണാം. ചിലർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യാനും താരം മറന്നില്ല. വിക്രമിത്തിന്റെ തിരിച്ചുവരവ് ആണ് ഈ ചിത്രമെന്നാണ് ആരാധകർ പറയുന്നത്.
ചിത്താ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ്.യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്.