എമ്പുരാന് ചിലര്‍ക്ക് പിടിച്ചിട്ടില്ലാന്ന് തോന്നുന്നു; സംഘപരിവാറിനെ ഉന്നംവെച്ച് വി.ടി. ബല്‍റാം
Thursday, March 27, 2025 3:33 PM IST
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് എന്പുരാൻ സിനിമ സംസാരിക്കുന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന കുറിപ്പുകളിൽ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. എന്പുരാൻ കണ്ടില്ലെങ്കിലും ചിലർക്കൊന്നും പിടിച്ചിട്ടില്ലെന്നാണ് കുറിപ്പിൽ പറയുന്നത്.
""എമ്പുരാന് കണ്ടിട്ടില്ല. എങ്ങനെയുണ്ടെന്ന് അറിയുകയുമില്ല. എന്നാലും ചിലര്‍ക്കൊക്കെ പിടിച്ചിട്ടില്ലാന്ന് തോന്നുന്നു. ഏതായാലും Saffron Comrade എന്ന പേര് ഇഷ്ടപ്പെട്ടു''. എന്നാണ് ബല്‍റാമിന്റെ പോസ്റ്റിലുള്ളത്.
Saffron Comrade (Modi Ka Pariwar) എന്ന എക്സ് അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റാണ് ബല്‍റാം ഫേസ്ബുക്കിൽ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സയീദ് മസൂദിന്റെ കഥയാണ് എമ്പുരാന് പറയുന്നതെന്നും ഗുജറാത്ത് കലാപമടക്കമുള്ള പലതും സിനിമയിലുണ്ടെന്നും എഴുതിയിട്ടുണ്ട്. ചില സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സിനിമയ്ക്കെതിരെ രംഗത്തുവരുന്നുണ്ട്.