എന്റെ പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും, ചരിത്രമാകട്ടെ ഈ ചിത്രം; എന്പുരാന് ആശംസകളുമായി മമ്മൂട്ടി നന്ദി പറഞ്ഞ് പൃഥ്വിരാജ്
Wednesday, March 26, 2025 2:51 PM IST
എന്പുരാൻ സിനിമയ്ക്ക് വിജയാശംസകളുമായി മമ്മൂട്ടി. എമ്പുരാന്റെ ചരിത്ര വിജയത്തിന് ആശംസകൾ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.
"ഒരു ചരിത്ര വിജയത്തിന് എമ്പുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ! ചിത്രം ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും വലിയ വിജയമുണ്ടാകട്ടെ! മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ ആശംസകൾക്ക് പൃഥ്വിരാജ് നന്ദിയും പറഞ്ഞു. എമ്പുരാന് ആശംസകൾ നേർന്നുകൊണ്ടുള്ള മമ്മൂട്ടിയുടെ വാക്കുകൾ ആരാധകർ ആഘോഷമാക്കി. മാർച്ച് 27നാണ് എമ്പുരാന്റെ ഗ്ലോബൽ റിലീസ്. ഇന്ത്യൻ സമയം രാവിലെ ആറു മണിക്കാണ് സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കുക.