ഹരിഹരൻ പിള്ള ഹാപ്പിയാണ്, ശാന്തം തിരക്കഥാകൃത്ത് പി.സുരേഷ് കുമാർ അന്തരിച്ചു
Saturday, March 22, 2025 8:12 AM IST
തിരക്കഥാകൃത്തും നാടക രചയിതാവുമായ പി. സുരേഷ് കുമാര്‍ (67) അന്തരിച്ചു. ശാരീരിക അവശതകള്‍ മൂലം കുറെ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
15 സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതി. 25 നാടകങ്ങളും രചിച്ചു. ജയരാജ് സംവിധാനം ചെയ്ത ദേശീയ അവാര്‍ഡ് നേടിയ ശാന്തം എന്ന സിനിമയുടെ കഥയും തിരക്കഥയും സുരേഷിന്റേതാണ്.
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹരിഹരന് പിള്ള ഹാപ്പിയാണ്, ഭര്‍ത്താവ് ഉദ്യോഗം, വിനയപൂര്‍വ്വം വിദ്യാധരന്, ഹര്‍ത്താല്‍, ദീപങ്ങള്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങളുടെ കഥ പി. സുരേഷ് കുമാറിന്റേതായിരുന്നു.
കെപിഎസിയ്ക്കുവേണ്ടി വിഷസര്‍പ്പത്തിന് വിളക്ക് വെക്കരുത്, മുക്കുവനും ഭൂതവും, നൊമ്പരംകൊള്ളുന്ന കാട്ടുപൂക്കള്‍, അഹം എന്നീ നാടകങ്ങള്‍ എഴുതി. വിഷസര്‍പ്പത്തിന് വിളക്ക് വെക്കരുത് എന്ന നാടകത്തിന് ശക്തി അവാര്‍ഡ് ലഭിച്ചു.