ഗംഭീര അഭിപ്രായവുമായി സൈറയും ഞാനും തിയറ്ററുകളിൽ
Friday, March 21, 2025 4:29 PM IST
എഫ്സിഎം ക്രിയേഷൻസിന്റെ ബാനറിൽ കെ.എസ്. ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈറയും ഞാനും മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നു.
സലിം കുമാർ, നീന കുറുപ്പ്, ഷാജു ശ്രീധർ, ശിവാജി ഗുരുവായൂർ, ഊർമിള ഉണ്ണി, കുളപ്പുള്ളി ലീല, പവിത്രൻ, ക്വീൻ ഫെയിം ജിൻസൺ, ഇന്ത്യൻ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്യാം, അശ്വഘോഷൻ, ഷാജി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-പ്രണവം ശശി, എഡിറ്റർ-പി സി മോഹനൻ,മേക്കപ്പ്- അനീഷ്, അസോസിയേറ്റ് ഡയറക്ടർ-സുനിൽ,ദീപക്,ബൈജു, അഭിലാഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദാസൂട്ടി പുതിയറ.