തെറ്റ് ചെയ്താൽ ശിക്ഷ കൊടുക്കണം അത് ആരായാലും; റാസ ട്രെയിലർ
Tuesday, March 18, 2025 2:59 PM IST
ജെസൻ ജോസഫ്, കൈലാഷ്, മിഥുൻ നളിനി, ജാനകി ജീത്തു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസൻ ജോസഫ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന റാസ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
ജിപ്സാ ബീഗം, മജീദ്,സലാഹ്, സുമാ ദേവി, ബിന്ദു വരാപ്പുഴ, ദിവ്യാ നായർ, ജാനകിദേവി, ബെന്നി എഴുകുംവയൽ, ബെന്നി കലാഭവൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഹൈമാസ്റ്റ് സിനിമാസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈൻ അബ്ദുൾ ഷുക്കൂർ നിർവഹിക്കുന്നു.
ജെസൻ ജോസഫ്, അനസ് സൈനുദ്ദീൻ എന്നിവർ എഴുതിയ വരികൾക്ക് അനസ് സൈനുദ്ദീൻ, ജാനകി ജിത്തു, വിനീഷ് പെരുമ്പള്ളി എന്നിവർ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, നജീം അർഷാദ്, പന്തളം ബാലൻ, അജിൻ രമേഷ് എന്നിവരാണ് ഗായകർ.
എഡിറ്റർ-ഹാരി മോഹൻദാസ്. പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി,കല-രാമനാഥ്,മേക്കപ്പ് അനൂപ് സാബു, വസ്ത്രാലങ്കാരം-വിനു ലാവണ്യ, പരസ്യകല- മനോജ് ഡിസൈൻ, അസോസിയേറ്റ് ഡയറക്ടർ-രതീഷ് കണ്ടിയൂർ, അസിസ്റ്റന്റ് ഡയറക്ടർ- അരുൺ ചാക്കോ, ഷനീഷ്,
സംഘട്ടനം-മുരുകദാസ്, വിഎഫ്എക്സ്-സ്റ്റുഡിയോ മൂവിയോള, ഡിഐ-ലാബ് മൂവിയോള, കളറിസ്റ്റ്- അബ്ദുൾ ഹുസൈൻ, സൗണ്ട് എഫക്റ്റ്സ്- രവിശങ്കർ, ഡിഐ മിക്സ്- കൃഷ്ണജിത്ത് എസ്. വിജയൻ, പശ്ചാത്തല സംഗീതം-വിഷ്ണു പ്രഭാവ, പ്രൊഡക്ഷൻ മാനേജർ-നിസാം, വിതരണം-ബിഗ് മീഡിയ, പി ആർ ഒ-എ.എസ്. ദിനേശ്.