ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി എന്പുരാൻ; കർണാടകയിൽ ഹോംമ്പാലെ, നോർത്ത് ഇന്ത്യയിൽ എഎ ഫിലിംസ്
Tuesday, March 18, 2025 2:44 PM IST
എന്പുരാൻ സിനിമ കർണാടകയിലെത്തിക്കുന്നത് ഹോംന്പാലെ ഫിലിംസാണെന്ന് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. ഇതോടെ മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.
നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.
ആന്ധ്ര, തെലുങ്കാനയിൽ ദിൽരാജുവും എസ്വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ് സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം.
അതേസമയം ആഗോളറിലീസായി ചിത്രം മാർച്ച് 27ന് തിയറ്ററുകളിലെത്തും. 2023 ഒക്ടോബർ അഞ്ചിന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാന്, അമേരിക്ക, യു കെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾ ലൊക്കേഷനായി. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.
മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.