തിങ്കളാഴ്ച അ​ന്ത​രി​ച്ച പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വും അ​ന്യ​ഭാ​ഷ സി​നി​മ​ക​ളെ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ ശ്ര​ദ്ധേ​യ​നു​മാ​യ മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ (78)ന്‍റെ സം​സ്‌​കാ​രം നാ​ളെ കൊ​ച്ചി​യി​ല്‍ ന​ട​ക്കും.

രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 11 വ​രെ എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ പൊ​തു ദ​ര്‍​ശ​ന​മു​ണ്ടാ​കും. തു​ട​ര്‍​ന്ന് ഭൗ​തി​ക​ദേ​ഹം തൈ​ക്കു​ട​ത്തു​ള്ള വ​സ​തി​യി​ലെ​ത്തി​ക്കും. ഉ​ച്ച​യ്ക്കു ര​ണ്ടി​നാ​ണ് തൃ​പ്പൂ​ണി​ത്തു​റ പൊ​തു ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കാ​രം ന​ട​ക്കു​ക. ഭാ​ര്യ: ക​ന​ക​മ്മ. മ​ക്ക​ള്‍: രേ​ഖ (ചെ​ന്നൈ), സ്വ​പ്‌​ന (മും​ബൈ), യ​ദു​കൃ​ഷ്ണ​ന്‍ (നെ​ത​ര്‍​ലാ​ന്‍​ഡ്), ദി​വ്യ (തൃ​ക്കാ​ക്ക​ര). മ​രു​മ​ക്ക​ള്‍: അ​ശോ​ക​ന്‍ (ചെ​ന്നൈ), വി​നോ​ദ് (മും​ബൈ), രേ​ഖ (നെ​ത​ര്‍​ലാ​ന്‍​ഡ്), വി​മ​ല്‍ (ഐ​ടി പ്ര​ഫ​ഷ​ണ​ല്‍).

ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 200 ലേ​റെ മ​ല​യാ​ള സി​നി​മ​ക​ളി​ലാ​യി എ​ഴു​ന്നൂ​റി​ലേ​റെ ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്. പ​ത്തി​ലേ​റെ സി​നി​മ​ക​ള്‍​ക്ക് തി​ര​ക്ക​ഥ​യെ​ഴു​തി. ബാ​ഹു​ബ​ലി, ആ​ര്‍​ആ​ര്‍​ആ​ര്‍, യാ​ത്ര, ധീ​ര, ഈ​ച്ച, ദേ​വ​ര തു​ട​ങ്ങി ഇ​രു​ന്നൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ളു​ടെ മൊ​ഴി​മാ​റ്റ തി​ര​ക്ക​ഥ​യും ഗാ​ന​ങ്ങ​ളും ര​ചി​ച്ചു.

നാ​ട​ക​ഗാ​ന​ങ്ങ​ളി​ലൂ​ടെ ഗാ​ന​ര​ച​നാ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍, ദേ​വ​രാ​ജ​ന്‍, എം.​കെ. അ​ര്‍​ജു​ന​ന്‍, ബോം​ബെ ര​വി, ബാ​ബു​രാ​ജ്, ഇ​ള​യ​രാ​ജ, എ.​ആ​ര്‍. റ​ഹ്മാ​ന്‍, കീ​ര​വാ​ണി, ഹാ​രി​സ് ജ​യ​രാ​ജ് തു​ട​ങ്ങി​യ പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചു. ക​വി, ക​ഥാ​കൃ​ത്ത്, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​ഭാ​ഷ​ണ ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ല്‍ ക​വി​ത​ക​ളെ​ഴു​തി​യ അ​ദ്ദേ​ഹം എ​ഴു​പ​തു​ക​ളി​ലാ​ണ് ച​ല​ച്ചി​ത്ര​ഗാ​ന​രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ന്ന​ത്.

1971ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "വി​മോ​ച​ന​സ​മ​രം' എ​ന്ന സി​നി​മ​യി​ല്‍ ആ​ദ്യ​മാ​യി പാ​ട്ടെ​ഴു​തി. 1974ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "അ​യ​ല​ത്തെ സു​ന്ദ​രി' എ​ന്ന ചി​ത്ര​ത്തി​ലെ 'ല​ക്ഷാ​ര്‍​ച്ച​ന ക​ണ്ടു മ​ട​ങ്ങു​മ്പോ​ള്‍...' എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​നം സൂ​പ്പ​ര്‍​ഹി​റ്റാ​യി.

ഇ​വി​ട​മാ​ണീ​ശ്വ സ​ന്നി​ധാ​നം, കാ​ളി​ദാ​സ​ന്‍റെ കാ​വ്യ ഭാ​വ​ന​യെ, ഗം​ഗ​യി​ല്‍ തീ​ര്‍​ഥ​മാ​ടി​യ കൃ​ഷ്ണ​ശി​ല, പാ​ല​രു​വീ ന​ടു​വി​ല്‍, ഒ​രു പു​ന്നാ​രം, ഇ​ളം മ​ഞ്ഞി​ന്‍ കു​ളി​രു​മാ​യൊ​രു കു​യി​ല്‍ തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത​മാ​യ ഗാ​ന​ങ്ങ​ളി​ല്‍ ചി​ല​താ​ണ്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി, ബം​ഗാ​ളി ഭാ​ഷ​ക​ളി​ല്‍​നി​ന്ന് അ​ദ്ദേ​ഹം സി​നി​മാ​ഗാ​ന​ങ്ങ​ള്‍ മൊ​ഴി​മാ​റ്റി​യി​ട്ടു​ണ്ട്.