ആരാധകരെ ആവേശത്തിലാഴ്ത്തി എന്പുരാന്റെ പുതിയ അപ്ഡേറ്റ്
Saturday, March 15, 2025 10:49 AM IST
ആരാധകരെ ആവേശത്തിലാഴ്ത്തി എന്പുരാന്റെ പുതിയ പോസ്റ്റർ. പൃഥ്വിരാജാണ് ചിത്രം പങ്കുവച്ചത്. ‘‘നിങ്ങളുടെ ഏറ്റവും വലിയ ഉയർച്ചയുടെ നിമിഷത്തിൽ, സൂക്ഷിക്കുക. അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത്” എന്നൊരു വാചകത്തിനൊപ്പമാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. “പിശാച് പ്രയോഗിച്ച ഏറ്റവും വലിയ വിദ്യ, അവൻ ജീവിച്ചിരിപ്പില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ്” എന്ന അടിക്കുറിപ്പും പൃഥ്വി പങ്കുവച്ചിട്ടുണ്ട്.
ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന ഈ ചിത്രം മാർച്ച് 27നാണ് ലോകമെന്പാടും റിലീസ് ചെയ്യുന്നത്. റിലീസിനോടനുബന്ധിച്ച് വൻ പ്രെമോഷൻ പദ്ധതികളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചെത്തി അഭിമുഖം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
മൂന്നു വർഷം മുൻപ് എമ്പുരാന്റെ പ്രി പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയത്ത് പൃഥ്വിരാജ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ലൂസിഫറിലെ മോഹൻലാലിന്റെ ഒരു ചിത്രത്തിനും ഇതേ വാക്കുകളാണ് നൽകിയത്.
പ്രശസ്ത നടൻ ഡെൻസൽ വാഷിംഗ്ണിന്റേതാണ് ഈ വാക്കുകൾ എന്ന് 2022ലെ ഓസ്കർ വേദിയിൽ വിൽ സ്മിത്ത് പറഞ്ഞിരുന്നു.