ഗൗരിയുമായി ലിവിംഗ് ടുഗതറില്‍; പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് ആമിര്‍ ഖാന്
Friday, March 14, 2025 10:29 AM IST
സുഹൃത്ത് ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് നടൻ ആമിർ ഖാൻ. 25 വർഷക്കാലമായി അറിയാവുന്ന ആളാണ് ഗൗരിയെന്നും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലാണെന്നും നടൻ പറഞ്ഞു.
മുംബൈയില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രണയവിവരം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചത്.
ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ഗൗരി. ഗൗരിക്കൊപ്പം താന്‍ ലിവിംഗ് ടുഗതറിലാണെന്ന് താരം വെളിപ്പെടുത്തിയതായും ഇന്ത്യാ ടുഡേ റിപ്പോട്ട് ചെയ്തു.
ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവര്‍ തങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടരാണെന്നും ആമിര്‍ ഖാന് പറഞ്ഞു. പുതിയ ബന്ധത്തില്‍ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിംഗിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ആമിറോ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിരുന്നില്ല.