സ്കൂളിലെ കുട്ടികൾക്ക് ടീച്ചേഴ്സ് ഒരു ശല്യമാണെന്ന് പറഞ്ഞപ്പോൾ ഞാൻ സ്റ്റാഫ് റൂം കത്തിച്ചു; മരണമാസ്സിലെ ബേസിൽ
Thursday, March 13, 2025 3:24 PM IST
ബേസിൽ ജോസഫിനെ നായകനാക്കി ടൊവീനോ തോമസ് നിർമിക്കുന്ന മരണമാസ്സ് എന്ന ചിത്രത്തിലെ പ്രമോ വീഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി എന്റർടെയിനറാണ് ചിത്രം എന്നാണ് സൂചന.
ബേസിലിന്റെ രസകരമായൊരു അഭിമുഖമാണ് വീഡിയോയിൽ കാണാനാകുക. ആദ്യം മുതല് അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്കുന്നതാണ് ചിത്രമെന്നാണ് ലഭ്യമാകുന്ന വിവരം.
ടൊവീനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവീനോ തോമസ്, ടിംഗ്സറ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസിന്റെ നിർമാതാക്കൾ.
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വരികൾ - മൊഹ്സിൻ പെരാരി, സംഗീതം - ജയ് ഉണ്ണിത്താൻ. ഛായാഗ്രഹണം - നീരജ് രവി. എഡിറ്റിംഗ് - ചമനം ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്. മേക്കപ്പ് -ആർ.ജി. വയനാടൻ. കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ. നിശ്ചല ഛായാഗ്രഹണം - ഹരികൃഷ്ണൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടേർസ് - ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് രാജേഷ് മേനോൻ, അപ്പു, പ്രൊഡക്ഷൻ മാനേജർ - സുനിൽ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്. കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം പ്രദർശന സജ്ജമായി വരുന്നു. വാഴൂർ ജോസ്.