വ​നി​താ​ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (കെ​എ​സ്എ​ഫ്ഡി​സി) വ​നി​ത​ക​ൾ​ക്കാ​യി സൗ​ജ​ന്യ സി​നി​മാ​പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്നു.

കെ​എ​സ്എ​ഫ്ഡി​സി നി​ർ​മി​ച്ച് മ​നോ​ജ് കു​മാ​ർ സം​വി​ധാ​നം ചെ​യ്ത പ്ര​ള​യ​ശേ​ഷം ഒ​രു ജ​ല​ക​ന്യ​ക എ​ന്ന ചി​ത്ര​ത്തി​ന്‍റെ ശ​നി​യാ​ഴ്ച ദി​വ​സ​ത്തെ മാ​റ്റി​നി ഷോ ​ആ​ണ് ഓ​രോ തി​യേ​റ്റ​റു​ക​ളി​ലും ആ​ദ്യം എ​ത്തു​ന്ന 100 സ്ത്രീ​ക​ൾ​ക്കാ​യി സൗ​ജ​ന്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം നി​ള തി​യേ​റ്റ​റി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ല​പ്പു​ഴ ശ്രീ ​തി​യേ​റ്റ​റി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്കും ചേ​ർ​ത്ത​ല കൈ​ര​ളി തി​യേ​റ്റ​റി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്കും കോ​ഴി​ക്കോ​ട് ശ്രീ ​തി​യേ​റ്റ​റി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്കും ചി​റ്റൂ​ർ ശ്രീ ​തി​യേ​റ്റ​റി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്കും വ​ട​ക്ക​ൻ പ​റ​വൂ​ർ കൈ​ര​ളി തി​യേ​റ്റ​റി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടേ​കാ​ലി​നും ആ​ണ് സൗ​ജ​ന്യ ഷോ. ​ആ​ദ്യം എ​ത്തു​ന്ന 100 സ്ത്രീ​ക​ൾ​ക്കാ​ണ് സൗ​ജ​ന്യം ല​ഭ്യ​മാ​കു​ക.