ശോഭനയുടെ മുഖസാദൃശ്യമുള്ള ഗായിക ശിവശ്രീ സ്കന്ദപ്രസാദും തേജസ്വി സൂര്യ എംപിയും വിവാഹിതരായി
Friday, March 7, 2025 12:13 PM IST
ബംഗളൂരു സൗത്തിൽനിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ബംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹത്തോടനുബന്ധിച്ച ചടങ്ങുകൾ ബുധനാഴ്ച വൈകിട്ടോടെ ആരംഭിച്ചിരുന്നു. വ്യാഴം രാവിലെ 10.45ന് തേജസ്വി സൂര്യ ശിവശ്രീയുടെ കഴുത്തിൽ താലി ചാർത്തി. ഞായറാഴ്ച ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വച്ച് വിവാഹവിരുന്ന് നടക്കും.
ചെന്നൈ സ്വദേശിനിയായ ശിവശ്രീ സ്കന്ദ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായത് ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ടാണ്. പ്രശസ്ത മൃദംഗവാദകൻ സീർക്കഴി ജെ. സ്കന്ദപ്രസാദിന്റെ മകളാണ് ശിവശ്രീ.