റാ​ഞ്ചി​യി​ൽ വ​ച്ച് ന​ട​ന്ന ആ​റാ​മ​ത് ജാ​ർ​ഖ​ണ്ഡ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ന​ജ​സ്സ് -An Impure Story എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ന് മി​ക​ച്ച ഇ​ന്ത്യ​ൻ സി​നി​മ​യ്ക്കു​ള്ള എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ല​ഭി​ച്ചു.

ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ മൂ​സ​യെ അ​വ​ത​രി​പ്പി​ച്ച മ​നോ​ജ് ഗോ​വി​ന്ദ​നെ സൗ​ത്ത് ഇ​ന്ത്യ​യി​ലെ മി​ക​ച്ച ന​ട​നാ​യും തി​ര​ഞ്ഞെ​ടു​ത്തു. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ശ്രീ​ജി​ത്ത് പൊ​യി​ൽ​ക്കാ​വ് ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഈ ​ച​ല​ച്ചി​ത്രം പ്രേ​ക്ഷ​ക​രു​ടെ​യും വി​മ​ർ​ശ​ക​രു​ടെ​യും ഉ​യ​ർ​ന്ന പ്ര​ശം​സ​യ്ക്ക് പാ​ത്ര​മാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ന​ട​ന്ന ഷിം​ല അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലും ന​ജ​സ്സ് മി​ക​ച്ച ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സൗ​ത്ത് ഏ​ഷ്യ​ൻ ആ​ർ​ട്ട് ആ​ൻ​ഡ് ഫി​ലിം അ​ക്കാ​ദ​മി ചി​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഈ ​ചി​ത്രം മി​ക​ച്ച സം​വി​ധാ​യ​ക​നു​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​ധാ​ന അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

ഡോ​ക്ട​ർ മ​നോ​ജ് ഗോ​വി​ന്ദ​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പ്ര​കാ​ശ് സി. ​നാ​യ​ർ, മു​ര​ളി നീ​ലാം​ബ​രി എ​ന്നി​വ​രാ​ണ് സ​ഹ നി​ർ​മാ​താ​ക്ക​ൾ. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ ശ്ര​ദ്ധേ​യ​യാ​യ കു​വി എ​ന്ന പെ​ൺ നാ​യ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൈ​ലാ​ഷ്, കു​ഞ്ഞി​ക്ക​ണ്ണ​ൻ ചെ​റു​വ​ത്തൂ​ർ, സ​ജി​ത മ​ഠ​ത്തി​ൽ, ടി​റ്റോ വി​ൽ​സ​ൺ, അ​മ്പി​ളി ഔ​സേ​പ്പ്, കേ​സി​യ തു​ട​ങ്ങി​യ​വ​ർ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന "ന​ജ​സ്സ് " മേ​യ് ആ​ദ്യം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. പി ​ആ​ർ ഒ-​എ എ​സ് ദി​നേ​ശ്.