ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം; അശ്ലീലം ഉണ്ടെങ്കിൽ കർശന നടപടി
Friday, February 21, 2025 2:24 PM IST
ഒടിടി പ്ലാറ്റ്ഫോമുകൾക്കും വെബ്സൈറ്റുകൾക്കും മുന്നറിയിപ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. 2021ലെ ഐടി നിയമം കർശനമായി പാലിക്കണമെന്നാണു നിർദേശം. അശ്ലീല ഉള്ളടക്കങ്ങളിൽ നിയന്ത്രണമുണ്ടാകണം.
കുട്ടികളിലേക്ക് ഇത്തരം ഉള്ളടക്കങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണു നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ചയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.