കളക്ഷനെ ബാധിക്കാൻ ഒരു മഴ മതി, സിനിമ വിജയിച്ചാൽ അതിന്റെ ഗുണം എല്ലാവർക്കും: കുഞ്ചാക്കോ ബോബൻ
Friday, February 21, 2025 2:15 PM IST
ഒരു മഴപോലും തിയറ്റർ കളക്ഷനെ ബാധിക്കാറുണ്ടെന്നും ക്വാളിറ്റി സിനിമ നൽകിയാൽ പ്രേക്ഷകർ തീർച്ചയായും സ്വീകരിക്കുമെന്നും കുഞ്ചാക്കോ ബോബന്. നല്ല സിനിമകളാണെങ്കില്‍ അവ തിയറ്ററില്‍ വിജയിക്കാറുണ്ടെന്നും അതിന്റെ ഗുണം എല്ലാവര്ക്കും കിട്ടുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
""നല്ല സിനിമകള്‍ ഓടുന്ന സമയത്ത് നിർമാതാക്കൾക്ക് ലാഭം കിട്ടുന്നുണ്ടെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനും പല സിനിമകളുടേയും നിര്‍മാണ പങ്കാളിയായി പ്രവര്‍ത്തിക്കുന്നു ആളാണ്, അക്കാര്യത്തിൽ പൂർണ തൃപ്തിയുമുണ്ട്.
സിനിമയുടെ കാര്യമാണ് എല്ലാം പ്ലാൻ ചെയ്ത പോലെ സംഭവിക്കണമെന്നുമില്ല. പല കാരണങ്ങൾ കൊണ്ട് അതിന്റെ അവസാന ഫലം മാറ്റി മറിക്കപ്പെടാം. നമ്മളെല്ലാവരും പരമാവധി കഷ്ടപ്പെട്ടാണ് ഒരു സിനിമയുമായി വരുന്നത്. പക്ഷേ സിനിമ പല ഘടകങ്ങളാൽ ബന്ധിക്കപ്പെട്ടാണ് കിടക്കുന്നത്.
ഒരു മഴപോലും സിനിമയുടെ കളക്ഷനെ ബാധിക്കാറുണ്ട്. സ്കൂളിൽ പരീക്ഷാ സമയമാണെങ്കിലും വിചാരിച്ചത്ര കളക്ഷൻ കിട്ടിയെന്നു വരില്ല. അതിനെ മറികടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുകയുമാണ് വേണ്ടത്. അതൊരു പക്ഷേ മാര്ക്കറ്റിംഗിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ ആകും. എന്നിരുന്നാലും നല്ല ക്വാളിറ്റി സിനിമകൾ നൽകിയാൽ തീർച്ചയായും പ്രേക്ഷകർ സ്വീകരിക്കും.
അനാവശ്യമായുള്ള വിവാദങ്ങൾ ഊതിപ്പെരുപ്പിക്കാതെ കാര്യഗൗരവമായി സിനിമയെ സമീപിക്കുക. ഓരോ വ്യക്തികള്‍ക്കും ഓരോ അഭിപ്രായങ്ങളും സംഘടനാപരമായി ഓരോ അഭിപ്രായങ്ങളും ഉണ്ടാകും. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടക്കാനായി ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ഓടിച്ച് കാണിച്ചാല്‍ മതിയാകും.’’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.