എൺപതുകാരാനായി വിജയരാഘവൻ; ഔസേപ്പിന്റെ ഒസ്യത്ത് ടീസർ
Friday, February 21, 2025 10:02 AM IST
വിജയരാഘവൻ പ്രധാനവേഷത്തിലെത്തുന്ന 'ഔസേപ്പിന്റെ ഒസ്യത്ത്' എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി നിർമിക്കുന്നു.
ഇമോഷണൽ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കിഴക്കൻ മലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയായ ഔസേപ്പിന്റെയും മൂന്ന് ആൺമക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.
ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫസൽ ഹസന്റേതാണ് തിരക്കഥ.
സംഗീതം- സുമേഷ് പരമേശ്വർ, ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ, എഡിറ്റിംഗ്- ബി.അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ എസ്. കർമ്മ, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ്, സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ -നിക്സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ- ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - സിൻജോ ഒറ്റത്തൈക്കൽ.
കുട്ടിക്കാനം, ഏലപ്പാറ, പീരുമേട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ശരത്ചന്ദ്രൻ ഏറെക്കാലമായി പരസ്യചിത്രവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. പിആർഒ -വാഴൂർ ജോസ്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി.