ഡൽഹിയിൽ ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മമ്മൂട്ടിയും ഭാര്യ സുൽഫത്തും
Friday, February 21, 2025 8:26 AM IST
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് മമ്മൂട്ടിയും ഭാര്യ സുൽഫത്തും. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദർശിച്ചത്.
ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമാണ് ഇവര്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്. "മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ സഹധർമിണി സുൽഫത്തിനും ഒപ്പം ഉപരാഷ്ട്രപതിയെ സന്ദർശിച്ചപ്പോൾ..." എന്ന അടിക്കുറിപ്പോടെയാണ് ബ്രിട്ടാസാണ് ചിത്രങ്ങൾ പങ്കുവച്ചത്.

മമ്മൂട്ടിയ്ക്കും ഭാര്യയ്ക്കുമൊപ്പം നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിർമാതാവുമായ ജോർജുമുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന മഹേഷ് നാരായണന് സിനിമയുടെ ചിത്രീകരണമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.