ഖുറേഷി അബ്രാമിന്റെ ലോകമാണ് എന്പുരാൻ പറയുന്നത്; കഥാതന്തു വെളിപ്പെടുത്തി പൃഥ്വിരാജ്
Tuesday, February 18, 2025 3:50 PM IST
ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയാണ് പറഞ്ഞതെങ്കിൽ എമ്പുരാൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത് ഖുറേഷി അബ്രാമിന്റെ ലോകത്തേക്കാണെന്ന് സംവിധായകൻ പൃഥ്വിരാജ്. ‘എമ്പുരാൻ’ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ ഒരു കോളജിൽ നടന്ന പരിപാടിയിലാണ് നടന് ചിത്രത്തിന്റെ കഥാതന്തു വെളിപ്പെടുത്തിയത്.
‘‘ഇതൊരു പുതിയ ലോകം സൃഷ്ടിക്കുന്ന സിനിമയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം ഖുറേഷി അബ്രാമിന്റെ ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. കേരളത്തെ വലിയ പ്രശ്നത്തിൽ നിന്നും രക്ഷിക്കാനുള്ള ഖുറേഷി അബ്രാമിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ’’. പൃഥ്വിരാജ് പറഞ്ഞു.
മാർച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ ഇപ്പോൾ ഓരോ ദിവസവും പുറത്തിറങ്ങുന്നുണ്ട്.
ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളിയായി തകർത്താടിയ മോഹൻലാലിന്റെ ഖുറേഷിയായുള്ള വരവ് ക്ലൈമാക്സിൽ മാത്രമാണ് പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിഞ്ഞത്. എമ്പുരാനിലെത്തുമ്പോൾ പൂര്‍ണമായും ഖുറേഷി അബ്രാമായാകും മോഹൻലാൽ എത്തുകയെന്ന സൂചനയമുണ്ട്.