ഒരു മര്യാദയോടുകൂടിയാണ് ഇത്തവണ മുരുകനെത്തുന്നത്; ബൈജു സന്തോഷ്
Tuesday, February 18, 2025 11:26 AM IST
എമ്പുരാൻ സിനിമയിൽ ബൈജു സന്തോഷ് അവതരിപ്പിക്കുന്ന കഥാപാത്രമായ മുരുകന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിലെ പതിനെട്ടാം പോസ്റ്ററായാണ് മുരുകന്റെ ലുക്ക് പുറത്തുവിട്ടത്.
‘‘ലൂസിഫർ എന്ന ചിത്രത്തെയും അതിലെ കഥാപാത്രങ്ങളെയും പ്രത്യേകിച്ച് സ്റ്റീഫനെയും മുരുകനെയുമൊന്നും ആരും മറന്നിട്ടില്ലെന്ന് വിശ്വസിക്കുന്നു. വളരെ ഇഷ്ടത്തോടെ അവതരിപ്പിച്ച കഥാപാത്രമായിരുന്നു മുരുകൻ. നീണ്ട അഞ്ച് വർഷത്തിനുശേഷം എമ്പുരാനുമായി ഞങ്ങള് വീണ്ടും ഒന്നിക്കുകയാണ്.
മലയാളം കണ്ട ഏറ്റവും വലിയ സിനിമയായി ‘എമ്പുരാൻ’ എത്തുമ്പോൾ അതിൽ മുരുകൻ എന്ന കഥാപാത്രമായി ഒരു മര്യാദയോടു കൂടി ഞാനും നിങ്ങളുടെ മുന്നിൽ എത്തുകയാണ്. മാർച്ച് 27ന് എമ്പുരാൻ തിയറ്ററുകളിലെത്തുകയാണ്. കാണണം, കണ്ടേ പറ്റൂ. കണ്ടാൽ നിങ്ങൾക്കും കൊള്ളാം, ഞങ്ങൾക്കും കൊള്ളാം.’’ബൈജു സന്തോഷ് വീഡിയോയിൽ പറയുന്നു.