ശ്രീനാഥ് ഭാസിയുടെ നമുക്ക് കോടതിയിൽ കാണാം; ഫസ്റ്റ്ലുക്ക്
Monday, February 17, 2025 4:04 PM IST
ശ്രീനാഥ് ഭാസിയെ കേന്ദ്രകഥാപാത്രമാക്കി സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹസീബ് ഫിലിംസ്, എംജിസി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ആഷിക്ക് അലി അക്ബറാണ് ചിത്രത്തിന്റെ തിരക്കഥ.
ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം മുണാളിനി ഗാന്ധിയാണ് നായിക. ജോണി ആന്റണി, നിരഞ്ജ് മണിയൻപിള്ള രാജു, ജാഫർ ഇടുക്കി, സിജോയ് വർഗീസ്, സരയൂ, രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു. സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. മാത്യു വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു. നിർമാണ നിർവഹണം -നിജിൽ ദിവാകർ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുന്നു. പിആർഒ-വാഴൂർ ജോസ്.