ലൂസിഫറിലെ പഴയ ജാൻവിയല്ല ഇപ്പോൾ; സാനിയ പറയുന്നു
Monday, February 17, 2025 12:19 PM IST
എമ്പുരാൻ സിനിമയിലെ സാനിയ അയ്യപ്പന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ ആയാണ് സാനിയ അവതരിപ്പിക്കുന്ന ജാൻവിയെ പരിചയപ്പെടുത്തുന്നത്.
""അഞ്ച് വർഷത്തിനുശേഷം എമ്പുരാൻ വരുമ്പോൾ വീണ്ടും ജാൻവിയായി നിങ്ങളുടെ മുന്നിലെത്തുകയാണ്. ലൂസിഫറിൽ ടീനേജ് ക്യാരക്ടർ ആയിരുന്നെങ്കിൽ എമ്പുരാനിൽ കുറച്ച് പക്വതയോടെ കാര്യങ്ങളെ ഗൗരവത്തോടെ കാണുന്ന ആളായി ജാൻവി മാറിയിട്ടുണ്ട്.
ആദ്യ സിനിമ കഴിഞ്ഞ് നേരെ കിട്ടുന്ന രണ്ടാമത്തെ സിനിമയായിരുന്നു ലൂസിഫർ. രണ്ടാം ഭാഗത്തിൽ ഭാഗമാകാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എമ്പുരാൻ പുതിയൊരു അനുഭവമായിരുന്നു. രാജുവേട്ടനൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതും സന്തോഷം നൽകുന്ന കാര്യമാണ്.’’–സാനിയ അയ്യപ്പന് പറഞ്ഞു.