ഒരു പെണ്ണിന്റെ പ്രശ്നങ്ങൾ ആരേക്കാളും നന്നായി അവനറിയാം, ഗൈനക്കോളജിസ്റ്റായി ഉണ്ണി; ഗെറ്റ് സെറ്റ് ബേബി ട്രെയിലർ
Monday, February 17, 2025 9:22 AM IST
ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ഫെബ്രുവരി 21ന് ആശിര്‍വാദ് സിനിമാസ് തിയറ്ററുകളിലെത്തിക്കും.
മെഡിക്കൽ കോളജിലെ പഠനകാലവും ബാച്ചിലർ ആയ ഗൈനക്കോളജിസ്റ്റിന്റെ ജീവിതത്തിലെ സംഭവങ്ങളും രസകരമായി ട്രെയിലറിൽ കോർത്തിണക്കിയിരിക്കുന്നു.
ഉണ്ണി മുകുന്ദന് ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന ഗെറ്റ് സെറ്റ് ബേബി ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമല്‍ ആണ് നായിക.
സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി.
ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു.
പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ ഉണ്ണിമുകുന്ദന് തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സമ്പൂർണ കുടുംബ ചിത്രമായാണ് ഗെറ്റ് സെറ്റ് ബേബി എത്തുന്നത്. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം
ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി.എസ് ആണ്. എഡിറ്റിംഗ് അർജു ബെൻ. സുനിൽ കെ. ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ പ്രണവ് മോഹൻ. പ്രമോഷന് കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍ വി. പി ആർ ഒ-എ.എസ്. ദിനേശ്.