സംവിധായകൻ സിന്റോ സണ്ണി നായകനായ വിംഗ്സ് ഓഫ് ലവ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു
Saturday, February 15, 2025 4:06 PM IST
പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സിന്റോ സണ്ണി അഭിനയ രംഗത്ത്. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രമാണ് സിന്റോ നിലവിൽ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഒരു മ്യൂസിക്ക് ആൽബത്തിൽ നായകനായിട്ടാണ് സിന്റോ എത്തുന്നത്. നവാഗതനായ ബിനു മാധവ് ആണ് വിംഗ്സ് ഓഫ് ലവ് എന്നു പേരിട്ടിരിക്കുന്ന ഈ മ്യൂസിക്ക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയദിനത്തിൽ ഈ ആൽബം റിലീസ് ചെയ്തു.
ശശിയും ശകുന്തളയും എന്ന ചിത്രത്തിലെ നായികയായ നെഹയാണ് ഈ ആൽബത്തിലെ നായിക. പ്രണയിക്കുന്നവർക്കും പ്രണയിച്ചിട്ടുള്ളവർക്കും ഇനിപ്രണയിക്കുന്നവർക്കും ഏറെ കൗതുകമായിട്ടാണ് ഈ ആൽബം പുറത്തിറങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയായിൽ വലിയ സ്വീകരണമാണ് ഈ ആൽബത്തിനു ലഭിക്കുന്നത്. പിആർഒ-വാഴൂർ ജോസ്.