പാൻ ഇന്ത്യൻ എക്സ്പെരിമെന്റൽ ചിത്രം കൊച്ചിയിൽ
Saturday, February 15, 2025 3:40 PM IST
റോയ് ഇന്ത്യൻ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ റോയ് ജോസഫ്, രാമേട്ടൻസ് കഫെയുടെ ബാനറിൽ രാംദാസ് രാമസാമി എന്നിവർ സംയുക്തമായി നിർമിക്കുന്ന പാൻ ഇന്ത്യൻ എക്സ്പെരിമെന്റൽ മൂവിയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്നു.
45 ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുന്ന ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നിരവധി സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അയ്യമ്പിള്ളി പ്രവീൺ ആണ്.
ചോറ്റാനിക്കരയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖതാരങ്ങളോടൊപ്പം തെന്നിന്ത്യൻ താരങ്ങളും നിരവധി വിദേശതാരങ്ങളും അണിനിരക്കുന്നുണ്ട്.
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഫാമിലി കോമഡി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം റെജിഷ് രാമനും അരുൺചന്ദ്രനും നിർവഹിക്കുന്നു.
ജി. ഹരികൃഷ്ണൻ എഴുതിയ വരികൾക്ക് ജയപ്രകാശ് ജനാർദനൻ സംഗീതം പകരുന്നു. എഡിറ്റർ-ലിൻസൻ റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ-വിസ്മയ തങ്കപ്പൻ, കല-ഷബീറലി, മേക്കപ്പ്-ലാൽ കരമന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-സുരേഷ് കായംകുളം, വസ്ത്രാലങ്കാരം-പ്രസാദ്,ആക്ഷൻ-അനിൽ അരസു, ചിംഗ്ചോംഗ്,
കൊറിയോഗ്രഫി-രേഖ മാസ്റ്റർ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, പബ്ലിസിറ്റി ഡിസൈൻ-അനിൽ ചുണ്ടേൽ. ഇന്ത്യൻ സിനിമയിൽ ഇന്ന് വരെ കാണാത്ത ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. എറണാകുളം, പാലക്കാട്, മുംബൈ, ചെന്നൈ ബംഗളൂരു, അമേരിക്ക, റഷ്യ, വിയറ്റ്നാം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകൾ. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. പി ആർ ഒ- എ.എസ്. ദിനേശ്.