സിനിമാസമരം അംഗീകരിക്കാന്‍ സാധിക്കില്ല: ലിബര്‍ട്ടി ബഷീര്‍
Saturday, February 15, 2025 12:24 PM IST
ഏകപക്ഷീയമായി പ്രഖ്യാപിച്ച സിനിമാസമരം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ചെയര്‍മാനും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍. നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും നിര്‍മാതാക്കളുടെ സംഘടനയില്‍ ജനറല്‍ ബോഡി വിളിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ല.
സുരേഷ് കുമാര്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. പക്ഷേ അതില്‍ ചെറിയ പാകപിഴകള്‍ വന്നിട്ടുണ്ട്. ആന്റണി പെരുമ്പാവൂര്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ നിര്‍മാതാവാണ്. അദ്ദേഹത്തിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം മോഹന്‍ലാല്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ കൈയിലുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
തിയറ്ററുകള്‍ക്ക് എപ്പോഴും ചിത്രങ്ങള്‍ കൊടുക്കുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ജനറല്‍ ബോഡി വിളിക്കാതെ തീരുമാനം എടുത്തുവെന്നതാണ് സുരേഷ്കുമാറിന് പറ്റിയ തെറ്റ്. പ്രതിഫലം കുറയ്ക്കാന്‍ താരങ്ങളോട് പറയാന്‍ സാധിക്കില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് മുന്‍നിര നടന്മാര് നിര്‍മിക്കുന്ന ചിത്രങ്ങളും പരാജയപ്പെടുന്നുണ്ടല്ലോ? നന്നായി സംസാരിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെ സിനിമയില്‍ ഉളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.