ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ സു​രേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണം ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ.

അ​മ്മ​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ത​മ്മി​ൽ ഭി​ന്ന​ത​യൊ​ന്നു​മി​ല്ലെ​ന്നും ആ​ന്‍റ​ണി​യും സു​രേ​ഷ് കു​മാ​റും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ലി​സ്റ്റി​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്രതികരിച്ചു.

ആന്‍റണി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു. സി​നി​മ ക​ള​ക്ഷ​ൻ പു​റ​ത്തു​വി​ട്ട​ത് സു​രേ​ഷ് കു​മാ​ർ ഒ​റ്റ​യ്ക്കെ​ടു​ത്ത തീ​രു​മാ​ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​നി​മാതാ​ര​ങ്ങ​ള്‍ പ്ര​തി​ഫ​ലം കു​റ​യ്ക്ക​ണ​മെ​ന്നും അ​ഭി​നേ​താ​ക്ക​ളി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​ക്ക് മു​ക​ളി​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി പ​ണം ന​ൽ​കാ​മെ​ന്ന ധാ​ര​ണ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും ലി​സ്റ്റി​ൻ വ്യക്തമാക്കി.

ജ​ന​റ​ൽ ബോ​ഡി യോ​ഗം ചേ​രാ​തെ അ​തി​ൽ ഉ​റ​പ്പ് പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് അ​മ്മ അം​ഗ​ങ്ങ​ൾ അ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്. സി​നി​മാതാ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ത്തി​നൊ​പ്പം സി​നി​മ​യി​ലെ അ​മി​ത നി​കു​തിഭാ​ര​വും ച​ര്‍​ച്ച ചെ​യ്തി​രു​ന്നു.

അ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ആ ​യോ​ഗ​ത്തി​നു​ശേ​ഷം വാ​ര്‍​ത്താ​സ​മ്മേ​ള​നം ഉ​ണ്ടെ​ന്ന​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും സു​രേ​ഷ് കു​മാ​റും ത​മ്മി​ൽ ഒ​രു മേ​ശയ്​ക്ക് ഇ​രു​പു​റ​വു​മി​രു​ന്ന് ച​ര്‍​ച്ച ചെ​യ്ത് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വേ​ണ്ടി​യി​രു​ന്നി​ല്ല.

നാ​ളെ സി​നി​മാസ​മ​രം വ​ന്നാ​ൽ ഏ​റ്റ​വും മു​ന്നി​ൽ നി​ൽ​ക്കു​ന്ന​യാ​ളാ​യി​രി​ക്കും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.​ ജ​നു​വ​രി​യി​ലെ സി​നി​മ​ക​ളു​ടെ ക​ള​ക്ഷ​ൻ റി​പ്പോ​ർ​ട്ട്‌ പു​റ​ത്തു​വി​ട്ട​ത് സു​രേ​ഷ് കു​മാ​ർ ഒ​റ്റ​യ്ക്കെ​ടു​ത്ത തീ​രു​മാ​ന​മ​ല്ല.

താൻ സ​മ​ര​ത്തി​നൊ​പ്പമല്ല. സ​മ​രം ജൂ​ണ്‍ മു​ത​ലാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​തി​നി​ട​യി​ൽ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​മെ​ന്നും ലി​സ്റ്റി​ൻ അറിയിച്ചു.