മി​നി സ്ക്രീ​ൻ താ​ര​ങ്ങ​ളാ​യ ജി​ഷി​ൻ മോ​ഹ​നും അ​മേ​യ നാ​യ​രും വി​വാ​ഹി​ത​രാ​കു​ന്നു. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞെ​ന്ന് ഇ​രു​വ​രും പ്ര​ണ​യ​ദി​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. ‘‘അ​വ​ളും അ​വ​നും യെ​സ് പ​റ​ഞ്ഞു. എ​ൻ​ഗേ​ജ്മെ​ന്‍റ് ക​ഴി​ഞ്ഞു. ഹാ​പ്പി വ​ല​ന്‍റൈ​ൻ​സ് ഡേ, ​നി​ന്‍റെ കൈ​ക​ളി​ലാ​ണ് എ​ന്‍റെ സ​ന്തോ​ഷം, പ്ര​പ​ഞ്ച​ത്തി​ന് ന​ന്ദി.’’–​അ​മേ​യ​യും ജി​ഷി​നും കു​റി​ച്ചു

ന​ടി വ​ര​ദ​യാ​ണ് ജി​ഷി​ൻ മോ​ഹ​ന്‍റെ ആ​ദ്യ ഭാ​ര്യ. ഈ ​ബ​ന്ധ​ത്തി​ൽ ഇ​രു​വ​ർ​ക്കും ഒ​രു മ​ക​നു​ണ്ട്. ഇ​രു​വ​രും മൂ​ന്നു വ​ർ​ഷം മു​ൻ​പ് വി​വാ​ഹ​മോ​ചി​ത​രാ​യി. അ​മേ​യ​യു​ടേ​തും ര​ണ്ടാം വി​വാ​ഹ​മാ​ണ്. ഈ ​ബ​ന്ധ​ത്തി​ൽ അ​മേ​യ​യ്ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്.




ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി ജി​ഷി​ന്‍ മോ​ഹ​ന്‍-​അ​മേ​യ നാ​യ​ര്‍ ബ​ന്ധ​ത്തെ കു​റി​ച്ച് പ​ല ത​ര​ത്തി​ലു​ള്ള ഗോ​സി​പ്പു​ക​ൾ വ​ന്നി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള വീ​ഡി​യോ​ക​ൾ​ക്കും ചി​ത്ര​ങ്ങ​ൾ​ക്കും താ​ഴെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ടു​ള്ള ക​മ​ന്‍റു​ക​ളാ​യി​രു​ന്നു കൂ​ടു​ത​ലും ക​ണ്ടി​രു​ന്ന​ത്.

അ​മേ​യ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട്, സൗ​ഹൃ​ദ​ത്തി​ന​പ്പു​റ​മു​ള്ള ഒ​രു ആ​ത്മ​ബ​ന്ധം അ​മേ​യ​യു​മാ​യി ഉ​ണ്ട് എ​ന്നാ​ണ് ജി​ഷി​ന്‍ മു​ൻ​പ് മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ള്ള​ത്.