‘തുണി പൊക്കി കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിര്‍മാണം’ വിനായകനോട് സിയാദ് കോക്കർ
Thursday, February 13, 2025 1:12 PM IST
നിര്‍മാതാവ് ജി. സുരേഷ്കുമാറിനെതിരായ നടന് വിനായകന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. തുണി പൊക്കി കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാ നിര്‍മാണമെന്നാണ് സിയാദ് കോക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
"സുരേഷ്കുമാര്‍ ഒറ്റക്കല്ല.. ഞങ്ങള്‍ ഒറ്റക്കെട്ടായി കൂടെ തന്നെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോള്‍ കണ്ട് ഭയക്കുന്നവരല്ല ഞങ്ങള്‍. ആരോട് എന്ത് പറയണം എന്ന് താന്‍ പഠിപ്പിക്കണ്ട വിനായക... തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാനിര്‍മാണം. താന്‍ ഒരു സിനിമ എടുത്ത് കാണിക്ക്. എന്നിട്ട് നിങ്ങള്‍ വീമ്പിളക്കു.. സിയാദ് ഫേസ്ബുക്കില്‍ കുറിച്ചു.
"സിനിമയില്‍ അഭിനയിക്കാനും പ്രൊഡക്ഷന്‍ ചെയ്യാനും പ്രായം ഒരു അളവുകോല്‍ ആണെങ്കില്‍ ഇന്ന് മലയാള സിനിമയില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ പറയണ്ട കാര്യമില്ലല്ലോ.' സിയാദ് പറഞ്ഞു. "പിന്നെ ഒരു കാര്യം സിനിമ വിജയിച്ചില്ലെങ്കില്‍ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ വിനായകാ.' എന്നും അദ്ദേഹം പരിഹസിച്ചു.