ഒറ്റയ്ക്കായി പോകുന്ന മാതാപിതാക്കളുടെ കഥയുമായി "കരുതൽ'; ടൈറ്റിൽ പോസ്റ്റർ
Thursday, February 13, 2025 12:04 PM IST
വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാക്കളെ തേടി കടന്നു വരുന്ന സീരിയൽ കില്ലേഴ്സിന്റെയും അവരുടെ ഇരകളുടേയും കഥ പറയുന്ന കരുതൽ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.
വിദേശത്തേക്ക് ജോലി തേടി പോകുന്ന യുവതലമുറയുടെ ആകുലതകളും നാട്ടിൽ ഒറ്റക്കായി പോകുന്ന മാതാപിതാക്കളുടെ വേദനകളും പ്രമേയമാക്കിക്കൊണ്ട് ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പ്രശാന്ത് മുരളി, സിബി തോമസ്, സുനിൽ സുഖദ, കോട്ടയം രമേഷ്, സ്റ്റീഫൻ ചെട്ടിക്കൻ, ആർജെ സുരാജ്, തോമസ്കുട്ടി അബ്രാഹം, മനു ഭഗവത്, ജോ സ്റ്റീഫൻ, റോബിൻ സ്റ്റീഫൻ, വിവിഷ് വി. റോൾഡന്റ്, ജോസ് കൈപ്പാറേട്ട്, ഷിജോ കുര്യൻ, റിജേഷ് കൂറാനാൽ, മാത്യു മാപ്ലേട്ട്, ഐശ്വര്യ നന്ദൻ, മോളി പയസ്, സ്മിതാ ലൂക്ക്, മായാറാണി, ഷെറിൻ, നയന, ബിജിമോൾ സണ്ണി, ജിഷാ മനീഷ് തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
സാബു ജയിംസ് തിരക്കഥയും സംഭാഷണവും എഴുതി കാമറ ചലിപ്പിക്കുന്നു. സുനീഷ് കണ്ണൻ - അസോസിയേറ്റ് ഡയറക്ടർ, വൈശാഖ് ശോഭന കൃഷ്ണൻ അസോസിയറ്റ് കാമറമാൻ. ഉഴവൂർ, ഏറ്റുമാനൂർ, പുതുവേലി, കല്ലറ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.