വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം കിം​ഗ്ഡം ടീ​സ​ർ എ​ത്തി. നാ​നി​യെ നാ​യ​ക​നാ​ക്കി ജേ​ഴ്‌​സി എ​ന്ന ഹി​റ്റ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത ഗൗ​തം ത​ന്നൂ​രി​യാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലു​ള്ള ടീ​സ​റാ​ണ് റി​ലീ​സ് ചെ​യ്ത​ത്. സൂ​ര്യ, ര​ൺ​ബീ​ർ ക​പൂ​ർ, ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ എ​ന്നി​വ​രാ​ണ് ടീ​സ​റി​നാ​യി വോ​യി​സ് ഓ​വ​ർ ന​ൽ​കു​ന്ന​ത്. സി​നി​മ​യു​ടെ ത​മി​ഴ് ടീ​സ​റി​ന് സൂ​ര്യ ശ​ബ്ദം ന​ൽ​കു​മ്പോ​ൾ ഹി​ന്ദി​യി​ൽ ര​ൺ​ബീ​ർ ക​പൂ​റും തെ​ലു​ങ്കി​ൽ ജൂ​നി​യ​ർ എ​ൻ​ടി​ആ​റും ശ​ബ്ദം ന​ൽ​കു​ന്നു.



വി​ഡി 12 എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രു​ന്ന ചി​ത്രം ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ണ് പു​റ​ത്തി​റ​ങ്ങു​ക​യെ​ന്ന് നേ​ര​ത്തെ നി​ർ​മാ​താ​വാ​യ നാ​ഗ വം​ശി പ​റ​ഞ്ഞി​രു​ന്നു. മ​ല​യാ​ളി​ക​ളാ​യ ജോ​മോ​ൻ ടി. ​ജോ​ൺ, ഗി​രീ​ഷ് ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ഛായാ​ഗ്ര​ഹ​ണം.

ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​ണ് കിം​ഗ്ഡം. സി​നി​മ​യ്ക്കാ​യി ന​ട​ൻ ന​ട​ത്തി​യ ക​ടു​ത്ത പ​രി​ശീ​ല​ന​ങ്ങ​ളു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

'ഐ​സ് ബാ​ത്ത്' അ​ട​ക്ക​മു​ള്ള പ​രി​ശീ​ല​ന​മാ​ണ് വി​ജ​യ് സി​നി​മ​യ്ക്കാ​യി ചെ​യ്ത​ത്. വ ​ഭാ​ഗ്യ​ശ്രീ ബോ​ർ​സ്, രു​ക്മി​ണി വ​സ​ന്ത് എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. അ​നി​രു​ദ്ധാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം. സി​ത്താ​ര എ​ന്‍റ​ര്‍​ടെ​യ്മെ​ന്‍റും ഫോ​ര്‍​ച്യൂ​ണ്‍ 4 ഉം ​ചേ​ര്‍​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം മേ​യ് 30ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.