ഭാര്യയുടെ കൈപിടിച്ച് കുംഭമേളയിൽ ജയസൂര്യ; ഗംഗയിൽ പുണ്യസ്നാനം
Saturday, February 8, 2025 12:52 PM IST
മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് താരം പ്രയാഗ്രാജിലെ കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്. ജയസൂര്യ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഗംഗയിൽ പുണ്യസ്നാനവും താരം നടത്തി.
താരത്തിന്റെ ഭാര്യ സരിതയുടെ മാതാവും സഹോദരിയും സഹോദരീഭർത്താവും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. വിവാദങ്ങൾ കത്തികയറിയ വർഷമായിരുന്നു ജയസൂര്യയ്ക്ക് 2024. അതിനാൽ തന്നെ 2025ലെ ഈ തീർഥയാത്ര ഐശ്വര്യത്തിനും നൻമയ്ക്കുമായി മാറട്ടെയെന്നാണ് ആരാധകർ പറയുന്നത്.
നിലവിൽ കത്തനാർ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസ് ചെയ്യാനുള്ളത്. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാർ നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. റോജിൻ തോമസ് ആണ് സംവിധാനം. ആർ രാമാനന്ദിന്റേതാണ് തിരക്കഥ.