സിനിമയിലെ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട് പ്രണയിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്; തുറന്നുപറഞ്ഞ് പാർവതി
Friday, February 7, 2025 12:29 PM IST
റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മൂന്നര വർഷത്തോളമായി സിംഗിളാണെന്നും ഡേറ്റിംഗ് ആപ്പുകളിൽ താൻ ഇപ്പോഴുമുണ്ടെന്നും നടി തുറന്നുപറഞ്ഞു. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി തിരുവോത്ത്.
""ഞാൻ പ്രണയിച്ചിട്ടുണ്ട്. പക്ഷേ കുറെ നാളായിട്ട് സിംഗിൾ ആണ്, മുൻ കാമുകന്മാരുമായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാൻ. വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല വല്ലപ്പോഴും വിളിച്ചു സുഖമാണോ എന്ന് തിരക്കുന്നതിൽ തെറ്റില്ല. ഒരുപാട് മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോയ ആളായിരുന്നു ഞാൻ. അമിത ഭക്ഷണം കഴിക്കുന്ന കുഴപ്പം എനിക്ക് ഉണ്ടായിരുന്നു. ബോഡി ഡിസ്മോർഫിയ അതിന്റെ പീക്കിലായിരുന്നു.
ആ സമയത്ത് ഞാൻ വളരെ നല്ലൊരാളെ ഡേറ്റ് ചെയ്തിരുന്നു. എനിക്ക് ദേഷ്യവും വിശപ്പും ഒരുമിച്ച് വരും. വിശക്കുമ്പോൾ ഭക്ഷണം കഴിക്കേണ്ട എന്ന് വിചാരിക്കും. തടിച്ചാൽ കാണാൻ വൃത്തികേടായി പോകും എന്നു കരുതിയിരുന്നു.
ആ സമയത്ത് അവൻ എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി തന്നിരുന്നു. പക്ഷേ, ഭക്ഷണത്തോടുള്ള എന്റെ ദേഷ്യം ആ ബന്ധത്തെ മോശമാക്കി. പിന്നീട് അവനെ വിളിച്ച് സംസാരിച്ചു. ഞാൻ അവനോട് ക്ഷമ ചോദിച്ചിരുന്നു.
സിനിമയിലെ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടന്മാരുമായി സംവിധായകന്മാരുമായി റിലേഷൻഷിപ്പ് ഉണ്ടായിട്ടില്ല. അത് പ്ലാൻ ചെയ്ത സംഭവിച്ചതുമല്ല, അവർക്ക് നമ്മുടെ ജോലിയെ കുറിച്ച് മനസിലാകും. പ്രണയിക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ കുറച്ചു വർഷങ്ങളായി ഞാൻ സിംഗിളാണ്. ഏകദേശം മൂന്ന് വർഷത്തോളമായി സിംഗിൾ ലൈഫാണ്.
നാലുമാസം മുമ്പ് എന്റെ സുഹൃത്തുക്കളാണ് എനിക്ക് ഡേറ്റിംഗ് ആപ്പുകൾ പരിചയപ്പെടുത്തി തന്നത്. പക്ഷേ, ആളുകളെ ഷോപ്പ് ചെയ്യുന്നത് വളരെ വിചിത്രം ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ ഡേറ്റിംഗ് ആപ്പുകളിൽ ഒക്കെയുണ്ട് ചില സമയങ്ങളിൽ നോക്കും. പക്ഷേ മിക്കവാറും അക്കൗണ്ട് സസ്പെൻഡ് ചെയ്തു വയ്ക്കും. എനിക്ക് പഴയ രീതിയിൽ ഒരാളെ കണ്ടെത്താണ് ഇഷ്ടം.
നേരിട്ട് കണ്ട് സംസാരിക്കുക, കാണുമ്പോഴുള്ള ആവേശം അനുഭവിക്കുക. അതൊക്കെയാണ് എനിക്കിഷ്ടം. ഞാൻ വളരെ മനോഹരമായി പ്രണയിക്കുന്ന ആളാണ് എനിക്ക് തോന്നുന്നത് പ്രണയം നമ്മുടെ തലച്ചോറിൽ തന്നെ ഉള്ളതാണ് അത് ആർക്കും എടുത്തുമാറ്റാൻ കഴിയില്ല.'' പാർവതി പറഞ്ഞു.