മ​ല​യാ​ള​സി​നി​മ​യ്ക്ക് 2025 ജ​നു​വ​രി മാ​സം മാ​ത്ര​മു​ണ്ടാ​യ ന​ഷ്‌​ട​ത്തി​ന്‍റെ ക​ണ​ക്ക് കോ​ടി​ക​ളാ​ണ്. 110 കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ മാ​സം മാ​ത്രം മ​ല​യാ​ള സി​നി​മ മേ​ഖ​ല​യ്ക്കു​ണ്ടാ​യി​രി​ക്കു​ന്ന ന​ഷ്ടം. സം​യു​ക്ത സി​നി​മ സം​ഘ​ട​ന​ക​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

ഈ ​പ്ര​സ്താ​വ​ന​ക​ൾ​ക്ക് പി​ന്നാ​ലെ ജ​നു​വ​രി മാ​സം റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ളു​ടെ മു​ത​ല്‍​മു​ട​ക്കും തി​യ​റ്റ​ർ ഷെ​യ​റും പു​റ​ത്തു​വി​ട്ട് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. ജ​നു​വ​രി​യി​ൽ റി​ലീ​സ് ചെ​യ്ത 28 സി​നി​മ​ക​ളു​ടെ ബ​ജ​റ്റും ഇ​വ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും നേ​ടി​യ ഷെ​യ​റു​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

30 കോ​ടി മു​ട​ക്കി​യ ടൊ​വീ​നോ തോ​മ​സ് ചി​ത്ര​മാ​യ ഐ​ഡ​ന്‍റി​റ്റി​യു​ടെ തി​യ​റ്റ​ർ ഷെ​യ​ർ (കേ​ര​ള) വെ​റും മൂ​ന്ന​ര കോ​ടി രൂ​പ​യാ​ണ്. 28 സി​നി​മ​ക​ളി​ൽ ഹി​റ്റാ​യെ​ന്ന് സം​ഘ​ട​ന പ​റ​യു​ന്ന ഒ​രേ​യൊ​രു സി​നി​മ ആ​സി​ഫ് അ​ലി–​ജോ​ഫി​ൻ ടി. ​ചാ​ക്കോ കൂ​ട്ടു​കെ​ട്ടി​ലി​റ​ങ്ങി​യ ‘രേ​ഖാ​ചി​ത്രം’ മാ​ത്ര​മാ​ണ്.

ഏ​ക​ദേ​ശം എ​ട്ട​ര കോ​ടി​യാ​യി​രു​ന്നു ‘രേ​ഖാ​ചി​ത്ര’​ത്തി​ന്‍റെ ബ​ജ​റ്റ്. കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും പ​ന്ത്ര​ണ്ട​ര കോ​ടി ഷെ​യ​ർ ചി​ത്ര​ത്തി​നു ല​ഭി​ക്കു​ക​യു​ണ്ടാ​യി. മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ‘ഡൊ​മി​നി​ക് ആ​ൻ​ഡ് ദ് ​ലേ​ഡീ​സ് പ​ഴ്സ്’, ബേ​സി​ൽ ജോ​സ​ഫി​ന്‍റെ ‘പൊ​ൻ​മാ​ൻ’, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ‘ഒ​രു ജാ​തി ജാ​ത​കം’ എ​ന്നീ സി​നി​മ​ക​ൾ തി​യ​റ്റ​ർ ഷെ​യ​ർ കൂ​ടാ​തെ മ​റ്റ് ബി​സി​നി​സു​ക​ളി​ൽ നി​ന്നും ലാ​ഭ​മു​ണ്ടാ​ക്കി​യ സി​നി​മ​ക​ളാ​ണെ​ന്നും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന പ​റ​യു​ന്നു.

സി​നി​മ​ക​ളു​ടെ പേ​രും ബ​ജ​റ്റും കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്നും ഇ​വ നേ​ടി​യ ഷെ​യ​ർ വി​വ​ര​ങ്ങ​ളും താ​ഴെ കൊ​ടു​ക്കു​ന്നു

1. ക​മ്യു​ണി​സ്റ്റ് പ​ച്ച, ബ​ജ​റ്റ്: 2 കോ​ടി, ഷെ​യ​ർ: 1,25,000

2. ഐ​ഡി ദ് ​ഫേ​ക്ക്, ബ​ജ​റ്റ്: 2 കോ​ടി 47 ല​ക്ഷം, ഷെ​യ​ർ: 1,50,000

3. ഐ​ഡ​ന്‍റി​റ്റി, ബ​ജ​റ്റ്: 30 കോ​ടി, ഷെ​യ​ർ: മൂ​ന്ന​ര കോ​ടി

4. ദ് ​മ​ല​ബാ​ർ ടെ​യ്ൽ​സ്, ബ​ജ​റ്റ്: 50 ല​ക്ഷം, ഷെ​യ​ർ: ര​ണ്ട​ര ല​ക്ഷം

5. ഒ​രു​മ്പെ​ട്ട​വ​ൻ, ബ​ജ​റ്റ്: 2.5 കോ​ടി, ഷെ​യ​ർ: മൂ​ന്ന് ല​ക്ഷം

6. രേ​ഖാ​ചി​ത്രം, ബ​ജ​റ്റ്: 8.56 കോ​ടി, ഷെ​യ​ർ: 12.5 കോ​ടി

7. എ​ന്ന് സ്വ​ന്തം പു​ണ്യാ​ള​ൻ, ബ​ജ​റ്റ്: 8.7 കോ​ടി, ഷെ​യ​ർ: 1 കോ​ടി 20 ല​ക്ഷം

8. പ്രാ​വി​ൻ​കൂ​ട് ഷാ​പ്പ്, ബ​ജ​റ്റ്: 18 കോ​ടി, ഷെ​യ​ർ: 4കോ​ടി

9.ആ​ദ​ച്ചാ​യി, ബ​ജ​റ്റ്: 50 ല​ക്ഷം, ഷെ​യ​ർ: ല​ഭ്യ​മ​ല്ല

10. ഓ​ഫ് റോ​ഡ്. ബ​ജ​റ്റ്: 1 കോ​ടി, ഷെ​യ​ർ: 63,000

11. 1098, ബ​ജ​റ്റ്: 40 ല​ക്ഷം, ഷെ​യ​ർ: ല​ഭ്യ​മ​ല്ല

12. ഡൊ​മി​നി​ക് ആ​ൻ​ഡ് ദ് ​ലേ​ഡീ​സ് പ​ഴ്സ്, ബ​ജ​റ്റ്: 19 കോ​ടി, ഷെ​യ​ർ: 4.25 കോ​ടി

13. അം ​അഃ, ബ​ജ​റ്റ്: 3 കോ​ടി 50 ല​ക്ഷം, ഷെ​യ​ർ: 30 ല​ക്ഷം

14. അ​ൻ​പോ​ട് ക​ൺ​മ​ണി, ബ​ജ​റ്റ്: 3 കോ​ടി, ഷെ​യ​ർ: 25 ല​ക്ഷം

15. അ​വി​രാ​ച്ച​ന്‍റെ സ്വ​ന്തം ഇ​ണ​ങ്ങ​ത്തി, ബ​ജ​റ്റ്:45 ല​ക്ഷം, ഷെ​യ​ർ: ഒ​ന്ന​ര ല​ക്ഷം

16. ബെ​സ്റ്റി, ബ​ജ​റ്റ്: 4.81 കോ​ടി, ഷെ​യ​ർ: 20 ല​ക്ഷം

17.പൊ​ൻ​മാ​ൻ, ബ​ജ​റ്റ്: 8.9 കോ​ടി, ഷെ​യ​ർ: ര​ണ്ട​ര കോ​ടി

18.ഒ​രു ജാ​തി ജാ​ത​കം, ബ​ജ​റ്റ്: 5കോ​ടി, ഷെ​യ​ർ: ഒ​ന്ന​ര കോ​ടി

19. എ​ന്‍റെ പ്രി​യ​ത​മ​ന്, ബ​ജ​റ്റ്: 2.5 കോ​ടി, ഷെ​യ​ർ: ല​ഭ്യ​മ​ല്ല

20. സീ​ക്ര​ട്ട് ഓ​ഫ് വു​മ​ൻ, ബ​ജ​റ്റ്: 60 ല​ക്ഷം, ഷെ​യ​ർ: ര​ണ്ട് ല​ക്ഷം

21.4 സീ​സ​ൺ​സ്, ബ​ജ​റ്റ്: ര​ണ്ട​ര കോ​ടി, ഷെ​യ​ർ: പ​തി​നാ​യി​രം രൂ​പ

22.ഒ​രു ക​ഥ ഒ​രു ന​ല്ല ക​ഥ, ബ​ജ​റ്റ്: ഒ​രു കോ​ടി, ഷെ​യ​ർ: ഒ​രു ല​ക്ഷം

23. പ​റ​ന്നു പ​റ​ന്നു പ​റ​ന്നു ചെ​ല്ലാ​ൻ, ബ​ജ​റ്റ്: മൂ​ന്ന് കോ​ടി, ഷെ​യ​ർ: മൂ​ന്ന​ര ല​ക്ഷം

24. ദേ​ശ​ക്കാ​ര​ൻ, ബ​ജ​റ്റ്: 90,00,000 ഷെ​യ​ർ: 40,000

25.എ​മ​റാ​ൾ​ഡ്, ബ​ജ​റ്റ്:20 ല​ക്ഷം, ഷെ​യ​ർ: 20,000

26. സൂ​പ്പ​ർ ജിം​നി, ബ​ജ​റ്റ്: ര​ണ്ട് കോ​ടി, ഷെ​യ​ർ: 15 ല​ക്ഷം

27. എ​ൻ വ​ഴി ത​നി വ​ഴി, ബ​ജ​റ്റ്: ഒ​രു ല​ക്ഷം, ഷെ​യ​ർ: ല​ഭ്യ​മ​ല്ല

28. മി​സ്റ്റ​ർ ബം​ഗാ​ളി ദ് ​റി​യ​ൽ ഹീ​റോ, ബ​ജ​റ്റും ഷെ​യ​ർ വി​വ​ര​ങ്ങ​ളും ല​ഭ്യ​മ​ല്ല.