സത്യജിത് ഗോൾഡൻ ആർക്ക് ഫിലിം അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു
Thursday, February 6, 2025 2:22 PM IST
2024-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യ ജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ സ്വീകരിക്കുന്നു.
കഥാചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യൽ അവയർനസ് ചിത്രം, കുട്ടികളുടെ ചിത്രം, ഒടിടി ചിത്രം, സിനിമയെ സംബന്ധിച്ച പുസ്തകം, ലേഖനം, ലൊക്കേഷൻ റിപ്പോർട്ട്, സിനിമയെ സംബന്ധിച്ച ഫോട്ടോ, സിനിമ പോസ്റ്റർ എന്നിവ അവാർഡിനായി പരിഗണിക്കും.
2024-ൽ സെൻസർ ചെയ്തതോ റിലീസ് ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക. ഒടിടി ചിത്രങ്ങൾക്ക് സെൻസർ ആവശ്യമില്ല. 2018 ന് ശേഷം അവാർഡിന് അയക്കാത്ത ചിത്രങ്ങളെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി അവാർഡിനായി പരിഗണിക്കുന്നതാണ്.
അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിനായി
[email protected] എന്ന മെയിൽ വഴിയോ 8139056234, 9995130085 എന്ന നമ്പറിലേക്കോ ബന്ധപെടുക. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 25.