ജീവിതം സ്നേഹവും വെളിച്ചവുമാകട്ടെ; അഭിഷേകിന് ജന്മദിനാശംസകളുമായി ഐശ്വര്യ റായ്
Thursday, February 6, 2025 10:28 AM IST
അഭിഷേക് ബച്ചന്റെ 49-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ഐശ്വര്യ റായ് ബച്ചന്. അഭിഷേകിന്റെ ബാല്യകാല ചിത്രത്തിനൊപ്പമാണ് ഐശ്വര്യ ജൻമദിനാശംസകൾ പങ്കുവച്ചത്. ജന്മദിനാശംസകള് നേരുന്നു, ജീവിതത്തില്‍ വെളിച്ചവും സ്നേഹവും സന്തോഷവും ലഭിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു ഐശ്വര്യയുടെ കുറിപ്പ്.
കുറച്ചുകാലമായി ബോളിവുഡ് സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഐശ്വര്യ റായ്. അഭിഷേക് അവസാനമായി അഭിനയിച്ചത് ഐ വാണ്ട് ടു ടോക്ക് എന്ന ചിത്രത്തിലാണ്. 2000-ല്‍ കരീന കപൂര്‍ ഖാനൊപ്പം അഭിനയിച്ച റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് തന്റെ കരിയര്‍ ആരംഭിച്ചത്.
അതേസമയം, ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ ഉള്ള കുഞ്ഞ് അഭിഷേകിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. പ്രസവവാര്‍ഡില്‍ നില്ക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് പിറന്നാള്‍ ആശംസയോടൊപ്പം അമിതാഭ് ബച്ചന് പങ്കുവെച്ചത്.
![](https://www.deepika.com/Cinema/Images/amithabh-6225.jpg)
ആശുപത്രി ജീവനക്കാര്‍ ഇന്‍കുബേറ്ററിന് ചുറ്റും നില്ക്കുമ്പോള് അമിതാഭ് ബച്ചൻ തന്റെ അമ്മയോടൊപ്പം കുഞ്ഞ് അഭിഷേകിനെ നോക്കുന്ന ചിത്രമാണ്. ഫെബ്രുവരി 5, 1976... സമയം അതിവേഗം കടന്നുപോയി..എന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.