മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണന് ചിത്രത്തിന്റെ അഞ്ചാം ഷെഡ്യൂൾ കൊച്ചിയിൽ
Thursday, February 6, 2025 8:38 AM IST
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ അഞ്ചാമത്തെ ഷെഡ്യൂൾ ആണ് കൊച്ചിയിൽ ഇപ്പോൾ നടക്കുന്നത്. നടി രേവതി ഉൾപ്പെടുന്ന പ്രധാന രംഗത്തിന്റെചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി.
2022ൽ പുറത്തിറങ്ങിയ ‘ഭൂതകാലം’ എന്ന ചിത്രത്തിനുശേഷം രേവതി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രേവതിക്കു ലഭിച്ചിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്, തുടങ്ങിയവരുമുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് ശ്രീലങ്കയിലാണ്. പിന്നീട് ഷാർജ, അസർബൈജാൻ എന്നിവിടങ്ങളിൽ ചിത്രീകരിച്ച് രണ്ടാമത്തെ ഷെഡ്യൂളിനായി ടീം വീണ്ടും ശ്രീലങ്കയിലെത്തി.
രണ്‍ജി പണിക്കര്‍, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, രേവതി, ദര്‍ശന രാജേന്ദ്രന്, സെറീന് ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്ത സിനിമാറ്റോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഡിക്സണ്‍ പൊടുത്താസ്, ചീഫ് അസോ ഡയറക്ടര്‍: ലിനു ആന്റണി, അസോ ഡയറക്ടര്‍:ഫാന്റം പ്രവീണ്‍. ശ്രീലങ്ക, ലണ്ടന്‍,അബുദാബി,അസര്ബെയ്ജാന്, തായ്ലന്ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക.