ഗംഗയിൽ പുണ്യസ്നാനം; കുംഭമേളയിൽ പങ്കെടുത്ത് സംയുക്ത
Wednesday, February 5, 2025 11:35 AM IST
കുംഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത. ഉത്തർപ്രദേശിലെ പ്രയാഗരാജിലെ ത്രിവേണി സംഗമത്തിൽ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് സ്നാനത്തിനു ശേഷം സംയുക്ത കുറിച്ചത്. കറുത്ത കുർത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്ക്ക് എത്തിയത്.
ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിന്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിന്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാൻ എന്റെ സംസ്കാരത്തെ മനസിലാക്കുന്നു. സംയുക്ത കുറിച്ചു.