തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു
Wednesday, February 5, 2025 11:14 AM IST
തെന്നിന്ത്യൻ സിനിമാനടി പുഷ്പലത(87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1969ൽ തിക്കുറിശി സംവിധാനം ചെയ്ത നേഴ്സിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു.
നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം ആണ് പുഷ്പലതയുടെ അവസാന ചിത്രം. തുടർന്ന് സിനിമാ രംഗത്ത് നിന്നും അകന്നു കഴിഞ്ഞ പുഷ്പലത, ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.