വൃഷഭ’ എപ്പിക് ആക്ഷൻ എന്റർടെയ്നറെന്ന് മോഹൻലാൽ; പായ്ക്കപ്പ് വീഡിയോ
Tuesday, February 4, 2025 8:45 AM IST
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്.
മോഹൻലാലിനൊപ്പം സിനിമയുടെ അണിയറക്കാർ പായ്ക്കപ്പ് ദിവസം കേക്ക് മുറിച്ച് ആഘോഷമാക്കി. പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്.
മോഹൻലാലിനൊപ്പം സിനിമയുടെ അണിയറക്കാർ പായ്ക്കപ്പ് ദിവസം കേക്ക് മുറിച്ച് ആഘോഷമാക്കി. പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്.
‘‘വൃഷഭ പൂർത്തിയായി. ഇത് വെറുമൊരു സിനിമയല്ല-എപ്പിക് ആക്ഷൻ എന്റർടെയ്നറാണ്, സീറ്റ് എഡ്ജ് ത്രില്ലർ അനുഭവം പ്രേക്ഷകർക്കു സമ്മാനിക്കും. എല്ലാ വെല്ലുവിളികളെയും വിജയമാക്കി മാറ്റിയ നന്ദകിഷോറിനും, ഇത് സാധ്യമാക്കാൻ തങ്ങളാലാകുന്നതെല്ലാം നൽകിയ അണിയറപ്രവർത്തകർക്കും നന്ദി.
നിർമാതാക്കളുടെ അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയംഗമമായ നന്ദി. അവിസ്മരണീയമായ ഒരു യാത്രയ്ക്ക് തയാറാകൂ! ഈ ദീപാവലിക്ക് തിയറ്ററുകളിൽ കാണാം.’’–പായ്ക്കപ്പ് വീഡിയോ പങ്കുവച്ച് മോഹൻലാല് കുറിച്ചു.
മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാൻ ഇന്ത്യൻ തലത്തിലും ആഗോള തലത്തിലും വമ്പൻ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്.
2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന വൃഷഭ തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.
ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫിസിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശോഭ കപൂർ, ഏക്താ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് നിർമാണം. പിആർഒ- ശബരി.