നാഗചൈത്യനയെ പ്രണയിച്ച് സായി പല്ലവി; തണ്ടേൽ ട്രെയിലർ
Friday, January 31, 2025 1:07 PM IST
നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘തണ്ടേൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. മത്സ്യത്തൊഴിലാളിയുടെ വേഷത്തിൽ നാഗചൈതന്യ എത്തുന്നു.
ഇന്ത്യയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനുപോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നതും തടവിലാക്കുന്നതുമാണ് സിനിമയുടെ പ്രമേയം.
ചന്ദു മൊണ്ടേതിയാണ് സംവിധാനം. സംഗീതം ദേവി ശ്രീ പ്രസാദ്. നാഗചൈതന്യയുടെ 23ാം ചിത്രമാണിത്. ഫെബ്രുവരി ഏഴിന് ചിത്രം തിയറ്ററുകളിലെത്തും. എഡിറ്റിംഗ് നവീൻ നൂലി. മലയാളിയായ ശ്യാംദത്ത് ആണ് ഛായാഗ്രഹണം.