സംവിധായകൻ ജിനു എബ്രഹാമിന്റെ പിതാവ് അന്തരിച്ചു
Friday, January 31, 2025 8:56 AM IST
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമിന്റെ പിതാവ് വി.വി എബ്രഹാം (പാപ്പച്ചൻ-74) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 12-ന് പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.
ഭാര്യ: ഇടയാറൻമുള ചക്കിട്ടയിൽ മോളിക്കുട്ടി എബ്രഹാം. മക്കൾ: ജീന ഷൈജു (കുവൈറ്റ്) , ജീനു എബ്രഹാം (ചലച്ചിത്ര സംവിധായകൻ). മരുമക്കൾ : ഷൈജു ഉമ്മൻ ഡേവിഡ്, ദിവ്യ ജീനു.
പൃഥ്വിരാജ് നായകനായെത്തിയ ആദം ജോൺ എന്ന സിനിമയുടെ സംവിധായകനാണ് ജിനു എബ്രഹാം. അന്വേഷിപ്പിൻ കണ്ടെത്തും, കടുവ, ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് ജിനു.