തമന്നയും വിജയ് വർമയും വേർപിരിയുന്നു?
Thursday, January 30, 2025 11:04 AM IST
തമന്നയും വിജയ് വർമയും വേർപിരിയുകയാണെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. തമന്നയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചത്.
സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം എന്ന് തുടങ്ങുന്ന തമന്നയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെ ഉദ്ധരിച്ചാണ് വേർപിരിയലുകളെ കുറിച്ചുള്ള വാർത്തകൾ വന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
തമന്നയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇരുവരുടെയും ബ്രേക്കപ്പിലേക്കുള്ള സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒന്നും വ്യക്തമാക്കാതെയുള്ള പോസ്റ്റാണ് തമന്ന പങ്കുവച്ചിരിക്കുന്നത്. ‘സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം.
താൽപ്പര്യം കാണിക്കുക എന്നതാണ് നമ്മില്‍ താല്‍പര്യമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം. മറ്റുള്ളവരുടെ സൗന്ദര്യം കണ്ടെത്തുക എന്നതാണ് നിങ്ങളിലെ സൗന്ദര്യം മറ്റുള്ളവര്‍ കണ്ടെത്തുന്നതിന് പിന്നിലെ രഹസ്യം. നല്ലൊരു സുഹൃത്തായിരിക്കുക എന്നതാണ് ഒപ്പം ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിന്റെ രഹസ്യം, എന്നാണ് തമന്ന കുറിച്ചത്.
2023ല്‍ പുറത്തുവന്ന ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്. ചിത്രത്തിലെ കെമിസ്ട്രി ജീവിതത്തിലും വര്‍ക്കായി. അഭിമുഖങ്ങളില്‍ പ്രണയത്തിന്റെ സൂചനകള്‍ തമന്ന പരസ്യമായി നല്‍കുകയും താനിപ്പോള്‍ വളരെ സന്തോഷത്തിലാണെന്ന് പറയുകയും ചെയ്തിരുന്നു.
ഉടനെ തന്നെ ഇരുവരും വിവാഹിതരാവുമെന്ന അഭ്യൂഹങ്ങള്‍ വരെ പരന്നിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പരസ്പരം ഇരുവരും ടാഗ് ചെയ്യുന്നുമുണ്ട്. അടുത്തിടെ ഗോവയില്‍ വച്ച് നടന്ന തമന്നയുടെ പിറന്നാള്‍ ആഘോഷത്തിലും വിജയ് ഉണ്ടായിരുന്നു.