ന​ടി നി​ഖി​ല വി​മ​ലി​ന്‍റെ സ​ഹോ​ദ​രി അ​ഖി​ല വി​മ​ൽ സ​ന്യാ​സം സ്വീ​ക​രി​ച്ചു. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​ന്യാ​സ വേ​ഷ​ത്തി​ലു​ള്ള ഒ​രു ചി​ത്രം അ​ഖി​ല സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. പി​ന്നാ​ലെ എ​ന്തു​കൊ​ണ്ട് അ​ഖി​ല ഇ​ത്ത​ര​മൊ​രു ചി​ത്രം പ​ങ്കു​വ​ച്ചു എ​ന്ന അ​ന്വേ​ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​നു​ള്ള ഉ​ത്ത​രം അ​വ​സാ​നം എ​ത്തി​നി​ൽ​ക്കു​ന്ന​ത് അ​ഖി​ല​യു​ടെ ഗു​രു​വാ​യ അ​ഭി​ന​വ ബാ​ലാ​ന​ന്ദ​ഭൈ​ര​വ​യു​ടെ ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ്.

ജൂ​നാ പീ​ഠാ​ധീ​ശ്വ​ർ ആ​ചാ​ര്യ മ​ഹാ മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി മ​ഹാ​രാ​ജി​ൽ നി​ന്നും എ​ന്‍റെ ശി​ഷ്യ​യാ​യ അ​ഖി​ല ഇ​ന്ന് അ​വ​ന്തി​കാ ഭാ​ര​തി എ​ന്ന നാ​മ​ത്തി​ലേ​ക്ക് എ​ത്തി എ​ന്നാ​ണ് അ​ഭി​ന​വ ബാ​ലാ​ന​ന്ദ​ഭൈ​ര​വ കു​റി​ച്ച​ത്. അ​ഭി​ന​വ പ​ങ്കു​വ​ച്ച ഗു​രു​വി​നൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​ൽ സ​ന്യാ​സ വേ​ഷ​ത്തി​ൽ കാ​വി ത​ല​പ്പാ​വ് ധ​രി​ച്ചി​രി​ക്കു​ന്ന അ​ഖി​ല​യെ​യും കാ​ണാം.

"ജൂ​നാ പീ​ഠാ​ധീ​ശ്വ​ർ ആ​ചാ​ര്യ മ​ഹാ മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി മ​ഹാ​രാ​ജി​ൽ നി​ന്നും സ​ന്യാ​സ​വും മ​ഹാ മ​ണ്ഡ​ലേ​ശ്വ​ർ പ​ദ​വി​യും സ്വീ​ക​രി​ച്ചു സ​ലി​ൽ ചേ​ട്ട​ൻ എ​ന്ന​തി​ൽ നി​ന്ന് ആ​ന​ന്ദ​വ​നം ഭാ​ര​തി എ​ന്ന നാ​മ​ത്തി​ലേ​ക്കും, ശാ​സ്ത്രാ​ധ്യ​യ​ന​ത്തി​ൽ എ​ന്‍റെ ശി​ഷ്യ കൂ​ടി​യാ​യ അ​ഖി​ല ഇ​ന്ന് അ​വ​ന്തി​കാ ഭാ​ര​തി എ​ന്ന നാ​മ​ത്തി​ലേ​ക്കും എ​ത്തി​യ​തി​ൽ കാ​ശ്മീ​ര ആ​ന​ന്ദ​ഭൈ​ര​വ പ​ര​മ്പ​ര​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്നു.

ധ​ര്‍​മ്മ​പ്ര​ച​ര​ണ​ത്തി​നും ധ​ര്‍​മ്മ​സം​ര​ക്ഷ​ണ​ത്തി​നു​മാ​യു​ള്ള അ​ഖാ​ഡ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ലും ഭാ​ര​ത​ത്തി​ലു​ട​നീ​ള​വും വ്യാ​പി​പ്പി​ച്ചു ഭാ​ര​ത​ത്തി​ന്‍റെ പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തു​വാ​ൻ ര​ണ്ട് പേ​ർ​ക്കും സാ​ധ്യ​മാ​ക​ട്ടെ എ​ന്ന് ദേ​വി​യോ​ട് പ്രാ​ർ​ത്ഥി​ച്ച് കൊ​ണ്ട്, ന​മോ ന​മ: ശ്രീ ​ഗു​രു​പാ​ദു​കാ​ഭ്യാം." എ​ന്നാ​ണ് അ​ഭി​ന​വ ബാ​ലാ​ന​ന്ദ​ഭൈ​ര​വ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

ക​ലാ​മ​ണ്ഡ​ലം വി​മ​ലാ​ദേ​വി​യു​ടെ​യും എം.​ആ​ര്‍.​പ​വി​ത്ര​ന്‍റെ​യും മ​ക്ക​ളാ​ണ് അ​ഖി​ല​യും നി​ഖി​ല​യും. അ​മ്മ​യു​ടെ പാ​ത​പി​ന്തു​ട​ര്‍​ന്ന് ര​ണ്ടു​പേ​രും നൃ​ത്തം പ​ഠി​ച്ചി​ട്ടു​ണ്ട്. ചെ​റു​പ്രാ​യ​ത്തി​ലേ നി​ഖി​ല സി​നി​മ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ മൂ​ത്ത സ​ഹോ​ദ​രി​യാ​യ അ​ഖി​ല പ​ഠ​ന​ത്തി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്.

ഡ​ല്‍​ഹി​യി​ലെ ജെ​എ​ന്‍​യു​വി​ല്‍ തി​യേ​റ്റ​ര്‍ ആ​ര്‍​ട്‌​സി​ല്‍ ഗ​വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം അ​ഖി​ല ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി. ഹാ​ര്‍​വ​ര്‍​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ മെ​ലോ​ണ്‍ സ്‌​കൂ​ള്‍ ഓ​ഫ് തി​യേ​റ്റ​ര്‍ ആ​ന്‍​ഡ് പെ​ര്‍​ഫോ​മ​ന്‍​സ് റി​സ​ര്‍​ച്ചി​ല്‍ ഫെ​ല്ലോ ആ​യി​രു​ന്നു അ​ഖി​ല.



ഏ​റെ നാ​ളാ​യി ആ​ധ്യാ​ത്മി​ക പാ​ത​യി​ലാ​ണെ​ന്നാ​ണ് അ​ഖി​ല​യു​ടെ ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ സ​ന്യാ​സ ദീ​ക്ഷ സ്വീ​ക​രി​ച്ച് അ​വ​ന്തി​കാ ഭാ​ര​തി എ​ന്ന പേ​ര് സ്വീ​ക​രി​ച്ചു എ​ന്നാ​ണ് അ​ഭി​ന​വ ബാ​ലാ​ന​ന്ദ​ഭൈ​ര​വ​യു​ടെ കു​റി​പ്പ് സൂ​ചി​പ്പി​ക്കു​ന്ന​ത്.