ഫ്ര​ണ്ട് റോ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റി​നീ​ഷ് കെ.​എ​ൻ നി​ർ​മി​ച്ച് ബി​ബി​ൻ കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന "സാ​ഹ​സം' എ​ന്ന ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. 21 ഗ്രാം, ​ഫീ​നി​ക്സ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ മി​ക​ച്ച വി​ജ​യ​ങ്ങ​ൾ​ക്കു ശേ​ഷം ഫ്ര​ണ്ട്റോ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

റി​നീ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ പി. ​കു​ഞ്ഞി​രാ​മ​നും ന​ളി​നി​യും ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ചിത്രത്തിന് തു​ട​ക്കം കു​റി​ച്ച​ത്. നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, മേ​ജ​ർ ര​വി, സ​ണ്ണി വെ​യ്ൻ, ന​രേ​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ, ഛായാ​ഗ്രാ​ഹ​ക​ൻ ആ​ൽ​ബി, സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സ് സാ​ര​ഥി സ​ഞ്ജു ഉ​ണ്ണി​ത്താ​ൻ, എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

റി​നീ​ഷ് കെ.​എ​ൻ ​സ്വി​ച്ചോ​ൺ ക​ർ​മ്മ​വും എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ഷി​നോ​ജ് ഒ​ണ്ട​യി​ൽ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. 21 ഗ്രാം ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ ബി​ബി​ൻ കൃ​ഷ്ണ​യാ​ണ് ഈ ​ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഐടി പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ആ​ക്ഷ​ൻ, ഹ്യൂ​മ​ർ എ​ന്നീ ഘ​ട​ക​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി അ​ഡ്വ​ഞ്ച​ർ മൂ​ഡി​ലാ​ണ് ഈ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. ഫെ​സ്റ്റി​വ​ൽ സെ​ലി​ബ്രേ​ഷ​ൻ മൂ​ഡി​ലു​ള്ള നി​റ​പ്പ​കി​ട്ടാ​ർ​ന്ന ചി​ത്ര​മാ​യി​രി​ക്കും സാ​ഹ​സമെന്നാണ് അണിയറക്കാരുടെ അവകാശവാദം.

പ്ര​ധാ​ന​മാ​യും യൂ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്രം കൂ​ടി​യാ​യി​രി​ക്കു​മി​ത്. സ​ണ്ണി വെ​യ്ൻ, ന​രേ​ൻ, ബാ​ബു ആ​ന്‍റ​ണി എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ബൈ​ജു സ​ന്തോ​ഷ്, യോ​ഗി ജാ​പി, ശ​ബ​രി​ഷ് വ​ർ​മ, ഭ​ഗ​ത് മാ​നു​വ​ൽ, സ​ജി​ൻ ചെ​റു​ക​യി​ൽ, ടെ​സ ജോ​സ​ഫ്, ജീ​വ ജോ​സ​ഫ്, വ​ർ​ഷ ര​മേ​ഷ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

തി​ര​ക്ക​ഥ സം​ഭാ​ഷ​ണം - ബി​ബി​ൻ കൃ​ഷ്ണ - യ​ദു​കൃ​ഷ്ണ​ദ​യാ കു​മാ​ർ. ഗാ​ന​ങ്ങ​ൾ - വി​നാ​യ​ക് ശ​ശി​കു​മാ​ർ, വൈ​ശാ​ഖ് സു​ഗു​ണ​ൻ. സം​ഗീ​തം - ബി​ബി​ൻ അ​ശോ​ക്. ഛായാ​ഗ്ര​ഹ​ണം - ആ​ൽ​ബി. എ​ഡി​റ്റിം​ഗ് - കി​ര​ൺ ദാ​സ്. ക​ലാ​സം​വി​ധാ​നം. സു​നി​ൽ കു​മാ​ര​ൻ, മേ​ക്ക​പ്പ് സു​ധി ക​ട്ട​പ്പ​ന. കോ​സ്സ്റ്റ്യും ഡി​സൈ​ൻ അ​രു​ൺ മ​നോ​ഹ​ർ.

നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം - ഷൈ​ൻ ചെ​ട്ടി​കു​ള​ങ്ങ​ര, ഡി​സൈ​ൻ - യെ​ല്ലോ ടൂ​ത്ത്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -പാ​ർ​ത്ഥ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -നി​ധീ​ഷ് ന​മ്പ്യാ​ർ, ഫൈ​ന​ൽ മി​ക്സ് - വി​ഷ്ണു പി.​സി. ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ് - പ്ര​ദീ​പ് മേ​നോ​ൻ, എ​ക്സിക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - ഷി​നോ​ജ് ഒ​ണ്ട​യി​ൽ, ര​ഞ്ജി​ത് ഭാ​സ്ക്ക​ര​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - ജി​തേ​ഷ് അ​ഞ്ചു​മ​ന, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷി​ഹാ​ബ് വെ​ണ്ണ​ല. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.