വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ച​ല​ച്ചി​ത്ര​കാ​ര​നും ക​ഥാ​കാ​ര​നു​മാ​യ പി.​പ​ദ്മ​രാ​ജ​ന്‍റെ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ച പി​ന്ന​ണി ഗാ​യ​ക​ൻ ജി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു- "പ​പ്പേ​ട്ട​ന്‍റെ സി​നി​മ​ക​ളി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ഴു​തി​യ കാ​ർ​ഡു​ക​ൾ കൊ​ണ്ട് ന​മ്മു​ടെ വീ​ടു​ക​ളു​ടെ ചു​മ​രു​ക​ൾ അ​ല​ങ്ക​രി​ക്കാം. വ​ർ​ണ​മു​ള്ള ക​ല​ണ്ട​റു​ക​ളും പു​ഷ്പ​ങ്ങ​ളും പോ​ലെ അ​വ ന​മ്മു​ടെ ഗൃ​ഹാ​ങ്ക​ണ​ങ്ങ​ളെ മ​നോ​ഹ​ര​മാ​ക്കും. സ​ത്യ​മാ​ണ​ത്.

മ​ഴ​ത്തു​ള്ളി​ക​ൾ തെ​റി​ച്ചു വീ​ഴു​ന്ന​തു​പോ​ലെ​യും മ​ഞ്ഞി​ൻ​ക​ണം പൊ​ഴി​യു​ന്ന പോ​ലെ​യും പ​കു​തി വി​ട​ർ​ന്ന ചു​വ​ന്ന റോ​സാ​പ്പൂ​വ് പോ​ലെ​യും ഒ​ക്കെ അ​നു​ഭ​വ​പ്പെ​ടും പ​ദ്മ​രാ​ജ​ന്‍റെ സം​ഭാ​ഷ​ണ​ങ്ങ​ൾ. പ്ര​ണ​യ​വും വി​ര​ഹ​വും ത​ത്വ​ചി​ന്ത​യും ആ​ത്മീ​യ​ത​യു​മെ​ല്ലാം ഇ​ഴ​ചേ​രും പ​ദ്മ​രാ​ജ​ന്‍റെ സ്വ​ന്തം ക​ഥ​ക​ളി​ലും നോ​വ​ലു​ക​ളി​ലും എ​ഴു​തി വ​ച്ച വാ​ക്കു​ക​ളി​ൽ. പ​ദ്മ​രാ​ജ​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് പ​ക്ഷെ ഈ ​സം​ഭാ​ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​യ​ത് എ​ന്ന് മാ​ത്രം.

പാ​ല​പ്പൂ​വി​ന്‍റെ ഗ​ന്ധ​മു​ള്ള രാ​ത്രി​യു​ടെ ഏ​തോ യാ​മ​ത്തി​ൽ തൂ​മി​ന്ന​ൽ​പി​ണ​ർ പോ​ലെ ആ​കാ​ശ​ത്തു നി​ന്നു​മി​റ​ങ്ങി വ​ന്ന ഗ​ന്ധ​ർ​വ​ൻ- ഞാ​ൻ ഗ​ന്ധ​ർ​വ​ൻ ചി​ത്ര​ശ​ല​ഭ​മാ​കാ​നും പാ​വ​യാ​കാ​നും മാ​നാ​കാ​നും മ​നു​ഷ്യ​നാ​കാ​നും നി​ന്‍റെ ചു​ണ്ടി​ന്‍റെ മു​ത്ത​മാ​കാ​നും നി​മി​ഷാ​ർ​ധം പോ​ലും ആ​വ​ശ്യ​മി​ല്ലാ​ത്ത ഗ​ഗ​ന​ചാ​രി!' എ​ന്ന് പ​റ​യു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ഒ​രു ഇ​ഫ​ക്ട് ഒ​ന്നു​വേ​റെ​യാ​ണ​ല്ലോ.

പ​ദ്മ​രാ​ജ​ൻ എ​ന്ന സം​വി​ധാ​യ​ക​ൻ മ​ല​യാ​ള​സി​നി​മാ ലോ​ക​ത്തി​നു ന​ൽ​കി​യ മ​ഹ​ത്ത​ര​ങ്ങ​ളാ​യ നി​ര​വ​ധി സം​ഭാ​വ​ന​ക​ളു​ണ്ട്. അ​തി​നൊ​പ്പം ഈ ​സം​ഭാ​ഷ​ണ​ങ്ങ​ളേ​യും ചേ​ർ​ത്ത് വ​യ്ക്കാം. സാ​ധാ​ര​ണ സി​നി​മ​ക​ളി​ൽ കാ​ണു​ന്ന ഡ​യ​ലോ​ഗു​ക​ൾ​ക്ക് വ​ള​രെ മു​ക​ളി​ലാ​ണ് പ​ദ്മ​രാ​ജ​ന്‍റെ പ​ല സം​ഭാ​ഷ​ണ​ങ്ങ​ളും. ക്ലാ​സ് ഡ​യ​ലോ​ഗു​ക​ൾ എ​ന്ന് പ​റ​യു​വാ​ൻ ക​ഴി​യു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മ​ന​പാ​ഠ​മാ​യി എ​ന്ന് പ​റ​യു​ന്നി​ട​ത്താ​ണ് പ​ദ്മ​രാ​ജ​ൻ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ വി​ജ​യം.

ഒ​രു മ​ഴ പോ​ലെ ക്ലാ​ര പെ​യ്തു നി​റ​യു​ന്ന തൂ​വാ​ന​ത്തു​ന്പി​ക​ളി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​യ​കൃ​ഷ്ണ​ൻ പ​റ​യു​ന്നൊ​രു സം​ഭാ​ഷ​ണ ശ​ക​ല​മു​ണ്ട്. ബാ​ബു ന​ന്പൂ​തി​രി ജീ​വ​ൻ കൊ​ടു​ക്കു​ന്ന ത​ങ്ങ​ൾ എ​ന്ന ഇ​ട​നി​ല​ക്കാ​ര​നോ​ടാ​ണ് ഈ ​ഡ​യ​ലോ​ഗ്. ""ഞ​ങ്ങ​ൾ ത​മ്മി​ൽ എ​വി​ടെ​യോ വ​ച്ച് ബ​ന്ധി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞ​വ​രാ​ണെ​ന്ന് എ​നി​ക്കു വെ​റു​തെ തോ​ന്നു​വാ, ഏ​തോ ജ​ന്മ​ത്തി​ൽ....''

ജീ​വി​ത​സ​മ്മ​ർ​ദം കാ​ര​ണം അ​ഭി​സാ​രി​ക​യാ​കാ​ൻ എ​ത്തി​യ ഒ​രു യു​വ​തി​യെ​ക്കു​റി​ച്ച് ബ്രോ​ക്ക​റോ​ട് പ​റ​യു​ന്ന ഈ ​സം​ഭാ​ഷ​ണം പ​ക്ഷെ എ​ത്ര​യോ ഔ​ന്നി​ത്യ​ത്തി​ലോ​ട്ട് പ്രേ​ക്ഷ​ക ല​ക്ഷ​ങ്ങ​ളെ കൊ​ണ്ടു​പോ​യി. ജീ​വി​ത​ത്തി​ന​പ്പു​റം ക​ട​ക്കു​വാ​നു​ള്ള പ​ദ്മ​രാ​ജ​ന്‍റെ സി​ദ്ധി​യാ​ണ് തൂ​വാ​ന​ത്തു​ന്പി​ക​ളെ സ്വീ​കാ​ര്യ​മാ​ക്കി​യ​ത്, വേ​ദ​ന​യാ​ക്കി​യ​ത്.

ഇ​നി "ന​മു​ക്ക് പാ​ർ​ക്കാ​ൻ മു​ന്തി​രി​ത്തോ​പ്പു​ക​ളി'​ലേ​ക്ക് വ​രാം. വീ​ടി​ന്‍റെ വേ​ലി​ക​ൾ ന​ന്നാ​ക്കി​ക്കൊ​ണ്ടി​രു​ന്ന സോ​ഫി​യ(​ശാ​രി)​യോ​ട് മോ​ഹ​ൻ​ലാ​ലി​ന്‍റെ സോ​ള​മ​ൻ ചോ​ദി​ക്കു​ന്നു.

""സോ​ഫി​യ ക​ണ്ടി​ട്ടു​ണ്ടോ മു​ന്തി​രി​ത്തോ​പ്പു​ക​ൾ''""​ഇ​ല്ല''​എ​ന്ന് സോ​ഫി​യ പ​റ​യു​ന്പോ​ൾ പു​തി​യ സോ​ള​മ​ന്‍റെ മു​ന്തി​രി​തോ​ട്ട​ത്തി​ൽ ഒ​രി​ക്ക​ൽ കൊ​ണ്ടു​പോ​കാം എ​ന്ന് സോ​ള​മ​ൻ. ക​ണ്ണു​ക​ളി​ൽ ഒ​രു പ്ര​ത്യേ​ക തി​ള​ക്ക​ത്തോ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സോ​ള​മ​ൻ വീ​ണ്ടും ഉ​ത്ത​മ​ഗീ​ത​ങ്ങ​ളി​ലെ വാ​ക്കു​ക​ൾ പ​റ​യു​ന്നു.

""ന​മു​ക്ക് ഗ്രാ​മ​ങ്ങ​ളി​ൽ ചെ​ന്ന് രാ​പാ​ർ​ക്കാം അ​തി​കാ​ല​ത്തെ​ഴു​നേ​റ്റ് മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളി​ൽ പോ​യി മു​ന്തി​രി ത​ളി​ർ​ത്ത് പൂ​വി​ട​രു​ക​യും മാ​ത​ള​നാ​ര​കം പൂ​ക്കു​ക​യും ചെ​യ്തു​വോ എ​ന്ന് നോ​ക്കാം...'' സോ​ഫി​യ​യു​ടെ വെ​ള്ളാ​രം​ക​ണ്ണു​ക​ളി​ലും മു​ഖ​ത്തും അ​പ്പോ​ൾ തെ​ളി​യു​ന്ന അ​ന്പ​ര​പ്പ് മ​റ​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത​ല്ല. ""അ​തി​ന്‍റെ അ​ടു​ത്ത ലൈ​ൻ എ​ന്താ​ണെ​ന്ന് അ​റി​യാ​മോ'' എ​ന്ന് സോ​ള​മ​ൻ ചോ​ദി​ക്കു​ന്നു​ണ്ട്. "അ​വി​ടെ വ​ച്ച് ഞാ​ൻ നി​ന​ക്ക് എ​ന്‍റെ സ്നേ​ഹം ത​രും' എ​ന്ന ഡ​യ​ലോ​ഗ് പ​ക്ഷെ സോ​ള​മ​ൻ പ​റ​യു​ന്നി​ല്ല. പി​ന്നീ​ട് പ​ഴ​യ സോ​ള​മ​ൻ രാ​ജാ​വി​ന്‍റെ ക​ഥ​യി​ലൂ​ടെ​യാ​ണ് സോ​ഫി​യ "അ​വി​ടെ വ​ച്ച് നി​ന​ക്കെ​ന്‍റെ സ്നേ​ഹം ത​രും ...' എ​ന്ന സം​ഭാ​ഷ​ണം കേ​ൾ​ക്കു​ന്ന​ത്.

ന​മു​ക്ക് ഗ്രാ​മ​ങ്ങ​ളി​ൽ ചെ​ന്ന് രാ​പാ​ർ​ക്കാം എ​ന്ന ഭാ​ഗം സോ​ള​മ​ൻ പ​റ​യു​ന്പോ​ൾ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു പ്ര​ത്യേ​ക​ത​രം സം​ഗീ​ത​മു​ണ്ട്. പ​ദ്മ​രാ​ജ​നു മാ​ത്രം ഇ​ഴ​ചേ​ർ​ക്കാ​ൻ ക​ഴി​യു​ന്നൊ​രു സം​ഗീ​ത​മാ​ണ​ത്. പ്ര​ണ​യ​ത്തി​ന്‍റെ ഈ ​ആ​ർ​ദ്ര സം​ഗീ​ത​ത്തി​നു പി​ന്നി​ലെ ശി​ൽ​പ്പി ജോ​ൺ​സ​ൺ ആ​ണ്. 1986ൽ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ലെ ഈ ​ബി​ജി​എം ഇ​ന്ന​ത്തെ ത​ല​മു​റ റിം​ഗ്ടോ​ൺ ആ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട് എ​ന്ന് പ​റ​യു​ന്പോ​ൾ പ​ദ്മ​രാ​ജ​ൻ എ​ന്ന ഗ​ന്ധ​ർ​വ​ന്‍റെ വി​ര​ൽ​സ്പ​ർ​ശം അ​നു​ഭ​വി​ക്കാം.

""നീ ​ന​ശി​ക്ക​ട്ടെ നീ ​പു​ഴു​ക്ക​ട്ടെ, നീ ​അ​ഴു​കി​യൊ​ഴു​ക​ട്ടെ, എ​ങ്കി​ലും നി​ന​ക്ക് ഞാ​നു​ണ്ടാ​കും എ​ല്ലാ​വ​രും ഉ​പേ​ക്ഷി​ച്ചാ​ലും എ​ന്‍റെ സ്വ​പ്ന​മേ എ​ന്‍റെ വി​ലാ​സ​മെ​ടു​ത്ത് നി​ന​ക്കെ​ന്നെ തേ​ടി​വ​രാം എ​ന്‍റെ തുഛ​മാ​യ ജീ​വി​ത​ത്തി​ൽ നി​ന​ക്കും പ​ങ്കു​പ​റ്റാം..'' എ​ന്നെ​ഴു​തി​വ​ച്ച ക​ഥാ​കാ​ര​നാ​ണ് പ​ദ്മ​രാ​ജ​ൻ. പ​ദ്മ​രാ​ജ​ന്‍റെ ഈ ​പ്ര​ണ​യ​മാ​ണ് ഇ​ന്നും മ​ഴ​യാ​യും സം​ഗീ​ത​മാ​യും ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത്.