അ​ന്ത​ര്‍​ദേ​ശീ​യ പ്ര​ഫ​ഷ​ണ​ല്‍ ബോ​ക്‌​സിം​ഗ് മ​ത്സ​ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യി താ​ര​പോ​രാ​ട്ടം. ന​ട​ന്‍ ആ​ന്‍റ​ണി വ​ര്‍​ഗീ​സും (പെ​പ്പെ) മു​ന്‍​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ മ​ക​ൻ അ​ച്ചു ബേ​ബി ജോ​ണും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ന് ലു​ലു മാ​ളാ​ണ് വേ​ദി​യാ​യ​ത്.

കേ​ര​ള ബോ​ക്‌​സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ഫ​ഷ​ണ​ല്‍ ബോ​ക്‌​സിം​ഗ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ലാ​യി​രു​ന്നു താ​ര​പോ​രാ​ട്ടം. ര​ണ്ടാം റൗ​ണ്ടി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ ആ​ന്‍റ​ണി വ​ര്‍​ഗീ​സി​ന്‍റെ പ​ഞ്ച് അ​ച്ചു ബേ​ബി ജോ​ണി​ന്‍റെ വ​യ​റി​ൽ. ഇ​ടി​യു​ടെ ആ​ഘാ​തം കൂ​ടി​യ​തോ​ടെ റ​ഫ​റി​യു​ടെ ഇ​ട​പെ​ട​ൽ.

പി​ന്നാ​ലെ ആ​ന്‍റ​ണി വ​ര്‍​ഗീ​സ് അ​ച്ചു​വി​ന്‍റെ അ​ടു​ത്തെ​ത്തി ആ​ശ്വ​സി​പ്പി​ച്ചു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ര​ണ്ടു​പേ​രെ​യും വി​ജ​യി​ക​ളാ​യി വി​ധി​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​ഖ്യാ​പ​നം.

ആ​ന്‍റ​ണി വ​ര്‍​ഗീ​സി​ന്‍റെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ‘ദാ​വീ​ദ്’ സി​നി​മ​യു​ടെ ജേ​ഴ്‌​സി​യ​ണി​ഞ്ഞാ​ണ് താ​ര​വും അ​ച്ചു ബേ​ബി ജോ​ണും റിം​ഗി​ലെ​ത്തി​യ​ത്. ബോ​ക്‌​സിം​ഗ് പ്ര​മേ​യ​മാ​യി എ​ത്തു​ന്ന ‘ദാ​വീ​ദി’​ല്‍ ആ​ന്‍റ​ണി വ​ര്‍​ഗീ​സി​നൊ​പ്പം അ​ച്ചു ബേ​ബി ജോ​ണും ആ​ദ്യ​മാ​യി അ​ഭി​ന​യ​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്.