ഹ്രസ്വചിത്രം മണി പ്ലാന്റ് പ്രദർശനത്തിനൊരുങ്ങുന്നു
Sunday, January 26, 2025 3:43 PM IST
റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന ഹ്രസ്വ ചിത്രം മണി പ്ലാന്റ് പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കേരള ഫോക്ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു.
സുരേഷ് കുമാർ ആർ., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി ഡാനിയേൽ, ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ്, സ്കൂൾ മാനേജർ എൻ. മനോജ്, ഹെഡ്മാസ്റ്റർ ആർ. ശ്രീകുമാർ മാതൃസമിതി പ്രസിഡന്റ് ഷിനി ഇ.ടി., വൊക്കേഷൻ ഹയർ സെക്കൻഡറി പിടിഎ പ്രസിഡന്റ് രാജ് സി.ജെ., പിടിഎ വൈസ് പ്രസിഡന്റ് അജയകുമാർ വി.ഡി., റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ കെ.എസ്. ശശികുമാർ, എസ്. സന്തോഷ് കുമാർ, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകൻ സന്തോഷ് കുമാർ എം.എസ്.,സ്കൂൾ ചെയർപേഴ്സൺ കുമാരി ഹെബ്സിബ സിനി ബിജു എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരുങ്ങുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. സംവിധാനം: ആരുഷ് എസ്., നിർമാണം : ജ്യോതിസ് പി. ഉല്ലാസ്, രചന : ജെറീറ്റ രഞ്ചി, കാമറ: റോൺ ടി. പ്രകാശ്, എഡിറ്റിംഗ്: ആൽഫിൻ ജോ മാത്യു, ഫിലിം കോ ഓഡിനേറ്റർ :വിധു ആർ., കൈറ്റ് മിസ്റ്ററസ്: ശ്രീജ എസ്, അപ്സര പി. ഉല്ലാസ്.